വിദേശത്ത് ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ അമ്മയും മകളും ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

കൊല്ലം : വിദേശത്ത് ജോലി വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ അമ്മയും മകളും ഉൾപ്പടെ മൂന്ന് പ്രതികളെ കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടി.

പെരുമ്പുഴ സ്വദേശിനിയായ അനിതാ കുമാരി, മക്കൾ അശ്വതി, അരിനല്ലൂർ സ്വദേശി ബാലു ജി നാഥ് എന്നിവർ ചികിത്സയിലാണ്. എട്ടര ലക്ഷം രൂപ പ്രതികൾ തട്ടിയെടുത്തത്. 2021 ഓഗസ്റ്റ് മുതൽ 2023 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ നീണ്ടകര സ്വദേശിയായ യുവാവിനും ബന്ധുക്കൾക്കും യു.കെ.യിലേക്ക് വിസ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.

അരിനല്ലൂർ സ്വദേശി ബാലു ജി നാഥ്, പെരുമ്പുഴ യമുന സദനത്തിൽ അനിതാ കുമാരി, മക്കൾ അശ്വതി എന്നിവർ ചേർന്ന് പണം കൈക്കലാക്കുകയായിരുന്നു. പലതവണകളായി എട്ടര ലക്ഷം രൂപ വാങ്ങി ബാലുവും അശ്വതിയും ചേർന്ന് കൊല്ലം താലൂക്ക് ജംഗ്ഷനിൽ വന്ന വിദേശ റിക്രൂട്ട്‌മെൻ്റ് സ്ഥാപനത്തിൻ്റെ മറവിൽ തട്ടിപ്പ് നടന്നു. വിസയില്ലാത്തവർ സ്ഥാപനത്തെ സമീപിച്ചെങ്കിലും പണം തിരികെ ലഭിക്കാൻ പ്രതികൾ തയ്യാറായില്ല. 

തുടർന്ന് ഈസ്റ്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് സംഘം നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഒളിവിൽ കഴിഞ്ഞു വന്ന പ്രതികളെ തിരുവനന്തപുരം കല്ലമ്പലത്ത് നിന്നാണ് ഇന്ന് പിടികൂടിയത്. കേസിലെ രണ്ടാം പ്രതിയായ വേണുവിനായുള്ള തിരച്ചിൽ തുടരുകയാണ്. പ്രതികൾ സമാനമായ രീതിയിൽ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !