രാജസ്ഥാൻ;ആൾ ഇന്ത്യ മലയാളീ അസോസിയേന്റെ കേരള പിറവി ദിനാഘോഷത്തിൽ ദേശീയ തലത്തിൽ നടന്ന ക്വിസ് മത്സരത്തിൽ രാജസ്ഥാൻ സ്റ്റേറ്റിൽ നിന്നും പങ്കെടുത്ത 16 മത്സരർത്തികൾക്കും ഐമ രാജസ്ഥാന്റെ പേരിലും സെൻട്രൽ കമ്മിറ്റിയുടെ പേരിലും അഭിനന്ദനങ്ങൾ അറിയിക്കുന്നതായി എയ്മ ദേശീയ ജനറൽ സെക്രട്ടറി കെ ആർ മനോജ് അറിയിച്ചു,
എല്ലാ സംസ്ഥാനങ്ങളിൽ നിന്നും നിരവധി മത്സരാർഥികൾ പങ്കെടുത്ത തിരുവാതിരകളി മത്സരത്തിൽ എയ്മ രാജസ്ഥാൻ തത്വമസി ഭിവാടി ഗ്രൂപ്പ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയതും രാജസ്ഥാൻ മലയാളി സമാജത്തിന് കേരളപിറവി ദിനത്തിൽ ഇരട്ടി മധുരമായി,തിരുവാതിര ഗ്രൂപ്പ് ടീച്ചർ വന്ദന നായർ,എയ്മ നാഷണൽ ജോയിന്റ് ട്രഷററും രാജസ്ഥാൻ വുമൺസ് വിങ് കൺവീനറുമായ പ്രശോഭ രാജനും നേതൃത്വം നൽകിയ തിരുവാതിരകളിയിൽ, ടീം അംഗങ്ങളായ ബിജിന പ്രകാശൻ,രെഞ്ചു അനീഷ്,രശ്മി നായർ,സ്മിത സരള,ബിന്ദു പ്രതീഷ്,അഞ്ചു രതീഷ്,സുബിന ജിജീഷ്,വത്സല പിള്ളൈ,സിന്ധു നായർ,റോഷ്‌നി ആർ,നിത്യ സുമേഷ്,പ്രസീന കൊയിലി തുടങ്ങിയവർ പങ്കെടുത്തു,
മലയാളത്തിന് പ്രവാസികൾ നൽകുന്ന സംഭാവനകൾ വിലപ്പെട്ടതാണെന്നും വസന്തവും ഗ്രീഷമവും പോലെ മാറി മാറി വരുന്ന കാലങ്ങളാണ്, പ്രവാസികൾക്ക് ഓരോ അവധിക്കാലമെന്നും അംഗങ്ങൾ അനുസ്മരിച്ചു,
കേരളത്തിന്റെ ഉത്സവങ്ങൾ ജാതിമത ഭേദമന്യേ മലയാളി സമാജങ്ങളിലൂടെ ആഘോഷിക്കാൻ കഴിയുന്നത് മലയാളികളുടെ സംഘാടന മികവിന്റെ ഭാഗമാണെന്നും കാല ദേശങ്ങൾക്കപ്പുറം മലയാളികളുടെ സ്നേഹ ബന്ധവും കൂട്ടായ്മയും നില നിൽക്കുമെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.