മുനമ്പത്തിനും വയനാടിനും പിന്നാലെ തൃശ്ശൂരിലും വഖഫ് നോട്ടീസ്;

തൃശ്ശൂർ: മുനമ്പത്തിനും വയനാടിനും പിന്നാലെ തൃശ്ശൂരിലും വഖഫ് നോട്ടീസ്. ജില്ലയിലെ ചാവക്കാട്, ഗുരുവായൂർ, ഒരുമനയൂർ താലൂക്കുകളിലെ പത്തേക്കർ സ്ഥലം തിരിച്ചുപിടിക്കാനാണ് 37 കുടുംബങ്ങൾക്ക് വഖഫ് ബോർഡ് നോട്ടീസ് നൽകിയിരിക്കുന്നത്.

അതേസമയം, 50 കൊല്ലത്തിലേറെയായി തങ്ങൾ ജീവിക്കുന്ന മണ്ണ് വിട്ടുകൊടുക്കില്ലെന്ന് നോട്ടീസ് കിട്ടിയ കുടുംബങ്ങൾ വ്യക്തമാക്കി.

മാനന്തവാടി തവിഞ്ഞാലിൽ അഞ്ചു കുടുംബങ്ങൾക്കാണ് വഖഫ് നോട്ടീസ് ലഭിച്ചത്. ഒക്ടോബർ 10 ന് ലഭിച്ച പരാതിയിലാണ് നടപടി. വയനാട് ഉപതിരഞ്ഞെടുപ്പ് കൂടി നടക്കുന്ന പശ്ചാത്തലത്തിൽ വിഷയം കൂടുതൽ ചർച്ചയാകുകയാണ്.

5.77 ഏക്കർ വഖഫ് സ്വത്തിൽ 4.7 ഏക്കർ കയ്യേറിയെന്നാണ് നോട്ടീസ് ആരോപിക്കുന്നത്. അനധികൃതമായി കൈവശം വെച്ച ഭൂമി തിരിച്ചുപിടിക്കുന്നതിന് വഖഫ് ആക്ട് പ്രകാരം നടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ പറയുന്നു. 

സ്ഥലവുമായി ബന്ധപ്പെട്ട രേഖകളുണ്ടെങ്കിൽ ഈ മാസം 16നുള്ളിൽ ഹാജരാക്കാനാണ് നിർദ്ദേശം. നടപടികളുമായി ബന്ധപ്പെട്ട് 19ന് ഹാജരാകാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

വഖഫിൻ്റെ ഭൂമി അന്യാധീനപ്പെട്ടതുമായി ബന്ധപ്പെട്ട് തലപ്പുഴ ഹിദായത്തുൽ ഇസ്‌ലാം ജമാഅത്ത് പള്ളിക്കമ്മിറ്റി ഭാരവാഹികൾ വഖഫ് ബോർഡിനു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബോർഡ് നോട്ടീസ് അയച്ചത്.

മാനന്തവാടി താലൂക്കിലെ തവിഞ്ഞാൽ അംശം തിണ്ടുമ്മൽ ദേശത്തിലെ സർവേ നമ്പർ 47/1, 45/1 നമ്പറിലായി വ്യത്യസ്ത ആധാരങ്ങളിലായി രജിസ്റ്റർചെയ്ത വഖഫിന്റെ 5.77 ഏക്കറിൽ മദ്രസയും പള്ളിയും ഖബർസ്ഥാനും ഉൾപ്പെടുന്ന 1.70 ഏക്കറിൽ നിലവിലുള്ളതായാണ് പള്ളിക്കമ്മിറ്റി അധികൃതർ വഖഫ് ബോർഡിനെ അറിയിച്ചിട്ടുള്ളത്.

അതേസമയം മുനമ്പം പ്രശ്നം ശാശ്വതമായി പരിഹരിക്കുമെന്ന് സമര സമിതി ഭാരവാഹികൾക്ക് മുഖ്യമന്ത്രി ഇന്നലെ ഉറപ്പു നൽകിയിരുന്നു. ഈ മാസം 22 ന് മുഖ്യമന്ത്രി ഉന്നതതല യോഗവും വിളിച്ചിട്ടുണ്ട്.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !