ആഗോള വിപണിയിൽ സ്വർണത്തിൻ്റെ കുതിച്ചു കയറുകയാണ്.
സ്വർണത്തിൻ്റെ വില ഇനിയും ഉയരുമെന്നാണ് പ്രമുഖരായ ട്രേഡ് അനലിസ്റ്റുകൾ വ്യക്തമാക്കുന്നത്. ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ ഏതാനും മാസങ്ങളായി സ്വർണത്തിൻ്റെ വിലക്കുതിപ്പിനെ സ്വാധീനിക്കുന്നതായി വിലയിരുത്തലുകളുണ്ട്. എന്നാൽ റഷ്യ-യുക്രെയ്ൻ യുദ്ധം ആണവഭീതിയിലേയ്ക്ക് വഴിമാറിയതോടെയാണ് ഇപ്പോൾ കാണുന്ന വർദ്ധനവിലേയ്ക്ക് സ്വർണം മാറിയതെന്ന് വിലയിരുത്തൽ.
സംഘർഷഭരിതമായ സാഹചര്യത്തിൽ സുരക്ഷിതമായ നിക്ഷേപമെന്ന നിലയിൽ സ്വർണത്തെ കാണുന്നത് നിലവിലത്തെ സ്വർണവില വർദ്ധനവിന് കാരണമാകുന്നു. സെൻട്രൽ ചൈനയിലെ ഹുനാൻ പ്രവിശ്യയിലാണ് 1,000 ടണ്ണിലധികം കരുതൽ ശേഖരമുള്ള ഒരു വലിയ സ്വർണ നിക്ഷേപം കണ്ടെത്തിയിരിക്കുന്നത്.
ഹുനാൻ പ്രവിശ്യയിലെ ജിയോളജിക്കൽ ബ്യൂറോയെ ഉദ്ധരിച്ച് സിജിറ്റിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ബ്യൂറോയുടെ കണക്കനുസരിച്ച്, പിംഗ്ജിയാങ് കണ്ടെത്തി. ഈ പ്രദേശത്ത് 3,000 മീറ്റർ ആഴത്തിൽ ആയിരം ടണ്ണിലധികം സ്വർണശേഖരമുണ്ടെന്നാണ് റിപ്പോർട്ട്. ഇത് ഏകദേശം 600 ബില്യൺ യുവാൻ (ഏകദേശം 83 ബില്യൺ ഡോളർ) വിലമതിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
തുരന്ന പല റോക്ക് കോറുകളിലും സ്വർണ്ണ ദൃശ്യമായിരുന്നു എന്നാണ് ജിയോളജിക്കൽ ബ്യൂറോയിലെ അയർ പ്രോസ്പെക്ടിംഗ് വിദഗ്ധൻ ചെൻ റൂലിനെ ഉദ്ധരിക്കുന്ന റിപ്പോർട്ട് പറയുന്നത്. 2,000 മീറ്റർ പരിധിയിലുള്ള ഒരു ടൺ അയറിൽ പരമാവധി 138 ഗ്രാം സ്വർണ്ണം അടങ്ങിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.
3 ഡി ജിയോളജിക്കൽ മോഡലിംഗ് പോലുള്ള പുതിയ അയർ പ്രോസ്പെക്റ്റിംഗ് സാങ്കേതികവിദ്യകൾ സൈറ്റിൽ ഉപയോഗിച്ചിട്ടുണ്ടെന്നാണ് ഹുനാൻ പ്രവിശ്യയിലെ ജിയോളജിക്കൽ ബ്യൂറോയുടെ ഹെഡ് ലിയു യോങ്ജുനിനെ ഉദ്ധരിച്ച് സിജിടിഎൻ റിപ്പോർട്ട് ചെയ്യുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.