പത്തനംതിട്ട: അമ്മമാരെ തെരുവിൽ ഉപേക്ഷിക്കുന്ന വർത്തമാനകാലത്തോട് ചില ചോദ്യങ്ങൾ ഉന്നയിക്കുന്നു ദേവകി എന്ന ഹ്രസ്വചിത്രം.
തലമുറകൾ തമ്മിലുള്ള പൊരുത്തക്കേടുകളുടെ പേരിൽ മാറ്റി നിർത്തപ്പെടേണ്ടവരാണോ നമ്മുടെ അമ്മമാർ എന്ന ചോദ്യം ചിത്രം ഉന്നയിക്കുന്നു. ഒപ്പം, ലഹരിക്ക് അടിമപ്പെടുന്ന കൗമാരങ്ങളോട് സമൂഹം പുലർത്തേണ്ട ജാഗ്രതയെപ്പറ്റിയുള്ള ഓർമ്മപ്പെടുത്തൽ കൂടിയുണ്ട് ദേവകിയിൽ. ചിത്രത്തിൻ്റെ നിർമ്മാതാവ് വയനാട് എക്സ്പോർട്ട് എം. ഡി ഷാജി പുളിമൂട്ടിൽ, എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയും ആയ മഞ്ജു ഇലന്തൂർ കഥയും സംവിധാനവും നിർവഹിച്ച ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം നിയമസഭാ സ്പീക്കർ പത്തനംതിട്ടയിൽ പ്രസ്സ് ക്ലബ്ബിൽ നിർവഹിച്ചു. ദേവകിയുടെ പോസ്റ്റർ പ്രകാശനം മലയാള സിനിമയുടെ മുതിർന്ന സംവിധായകനും കഥാകൃത്തുമായ കവിയൂർ ശിവകുമാർ പത്തനംതിട്ട പ്രസ്സ് ക്ലബ്ബിൽ നിർവഹിച്ചു.
ദേവകിയിലെ കവിതയുടെ മ്യൂസിക് ലോഞ്ചിങ്ങ് ചിത്രത്തിൽ കവിത ആലപിച്ച ജി വേണുഗോപാൽ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന എം. ആർ. ഗോപകുമാറിന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ പ്രകാശിപ്പിച്ചു. പത്തുവർഷമായി വിവിധ ഹ്രസ്വചിത്രങ്ങളും വീഡിയോ ആൽബവും ചെയ്യാൻ ഒരു ക്രൂ ഒത്തൊരുമിച്ചു മുന്നേറുമ്പോൾ ഈ ചിത്രത്തിൻ്റെ ക്യാമറ, അമ്പിളി ശിവരാമൻ, എഡിറ്റിംഗ് ആനന്ദബോധം, തിരക്കഥ നിജോ കുറ്റിക്കാട്, മേക്കപ്പ് കണ്ണൻ കലഞ്ഞൂർ, ബാഗ്രൗണ്ട് സ്കോർ നിഖിൽ സാൻ.
ഗാന രചന മഞ്ജു ഇലന്തൂർ, സംഗീതം കൈതപ്രം, ആലാപനം ജി. വേണുഗോപാൽ എന്നിവർ ചെയ്തിരിക്കുന്നു. എം.ആർ ഗോപകുമാർ, നീന കുറുപ്പ്, എന്നിവർ ദേവകിയിൽ കേന്ദ്ര കഥാ പാത്രങ്ങളെ അവതരിപ്പിക്കുന്നു. എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയും ആയ മഞ്ജു ഇലന്തൂരിൻ്റെ രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ദേവകി.
സാമൂഹ്യ പ്രതിബദ്ധത ചൂണ്ടിക്കാട്ടുന്ന ചിത്രങ്ങളാണ് മഞ്ജുവിന് ചെയ്തിട്ടുള്ളത്. പഠനകാലം മുതലേ കവിയും സിനിമ പ്രേമിയുമായ ഇലന്തൂർ എഴുതിയ ഗാനങ്ങൾക്ക് കൈതപ്രം ദാമോദരൻ നമ്പൂതിരി സംഗീതം നൽകിയപ്പോൾ മലയാളത്തിലെ പ്രശസ്ത ഗായകരായ ജി വേണുഗോപാലും മൃദുല വാര്യരും ദീപാങ്കുരൻ കൈതപ്രവും തിരഞ്ഞെടുത്തവർ മഞ്ജു പാടിയിട്ടുണ്ട്. കാലം ചെയ്ത അഭിവന്ദ്യ മാർക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയ്ക്കായി മഞ്ജു ഇലന്തൂർ എഴുതിയ ഗാനവും നൂറുകണക്കിന് ആളുകളാണ് കേട്ടത്.
കുട്ടികൾ സമൂഹത്തിൽ അനുഭവിക്കുന്ന പീഡനവുമായി ബന്ധപ്പെട്ട എഴുതിയ ഗാനം വീഡിയോ ആൽബം ആയപ്പോൾ ആൽബം പ്രകാശനം ചെയ്തത് കേരളത്തിൻ്റെ മൺമറഞ്ഞ ആദരണീയനായ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആയിരുന്നു. കഥാതിര കഥ സംവിധാനം മഞ്ജു നിർവഹിച്ച വിശപ്പിൻ്റെ വിലാപം എന്ന ഹ്രസ്വ ചിത്രത്തിന് മധു എന്ന ആദിവാസി യുവാവിൻ്റെ മരണവുമായി സംവിധായകനും നടനുമായ ബേസിൽ ജൂറിയ ടീം വായിച്ചപ്പോൾ കായംകുളം എസ് എൻ ഡി പി എൻജിനീയറിങ് കോളേജിലെ സിനിമാ ഫെസ്റ്റിവലിൽ മഞ്ജു ഇലന്തൂരിനെ തേടി മികച്ച വനിതാ സംവിധായികയ്ക്കുള്ള അംഗീകാരം ലഭിച്ചു.
തുടർന്ന് മഞ്ജു ഇലന്തൂർ സംവിധാനവും കഥയും നിർവഹിച്ച ചിത്രമാണ് ഏറ്റവും ദേവകി. സാമൂഹിക പ്രതിബദ്ധതയ്ക്ക് ഞാൻ നൽകിക്കൊണ്ട് ചെയ്തിട്ടുള്ള ഈ ചിത്രം. വിവിധ സ്കൂളുകളിലും, കോളേജുകളിലും, കുടുംബശ്രീകളിലും മറ്റ് സേവന തൽപരതയുള്ളവരുടെ ദേവകി സമൂഹത്തിലേക്ക് എത്തിക്കണം എന്ന് ആഗ്രഹിക്കുന്നു, അതിനായി അധികാരികളുമായി ചർച്ച ചെയ്യണമെന്ന് നിർമ്മാതാവ് ഷാജി പുളിമൂട്ടിൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.