കോട്ടയം: ഒരൊറ്റ ഭാഷ സംസാരിക്കുന്ന നാടായി നമ്മളെ ഒതുക്കാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
അക്ഷരം ഭാഷ സാഹിത്യ സാംസ്കാരിക മ്യൂസിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഞ്ജാന കേന്ദ്രമായി അക്ഷരമ്യൂസിയം മാറുമെന്ന് ലോകത്ത് അപൂർവമാണ് ഭാഷാ മ്യൂസിയമെന്നും അദ്ദേഹം പറഞ്ഞു. അതിലൊന്നാണ് കേരളത്തിൽ തുടക്കം കുറിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഹകരണ വകുപ്പ് നിർമ്മിച്ച രാജ്യത്തെ ആദ്യ ഭാഷ സാഹിത്യ സാംസ്കാരിക മ്യൂസമാണ് അക്ഷരം മ്യൂസിയം. ഇതിൻ്റെ ഒന്നാംഘട്ട ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിർവഹിച്ചത്. ഭാഷയ്ക്ക് സാഹിത്യത്തിനും പ്രാധാന്യം നൽകിയാണ് ഇത്തരമൊരു പദ്ധതി. തുറമുഖം-സഹകരണം-ദേവസ്വം വകുപ്പ് മന്ത്രി വി. എൻ.വാസവൻ അധ്യക്ഷത വഹിച്ചു. സാഹിത്യപ്രവർത്തക സഹകരണ സംഘത്തിൻ്റെ നാട്ടകം ഇന്ത്യാപ്രസ്സ് പുരയിടത്തിലാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്.
അത്യാധുനിക രീതിയിൽ സജ്ജീകരിച്ച തിയേറ്റർ, ഹോളോഗ്രാം സംവിധാനമടക്കമുള്ള മ്യൂസിയം 15,000 ചതുരശ്രയടിയിലാണ് നിർമ്മിച്ചിരിക്കുന്നത്. അന്തർദേശീയ നിലവാരത്തിൽ ആധുനിക സാങ്കേതിര വിദ്യയുടെ സാധ്യതകൾ ഉപയോഗിച്ചാണ് നിർമ്മാണം. നാലു ഘട്ടങ്ങളിലായാണ് മ്യൂസിയം പൂർത്തീകരിക്കുക. ആദ്യഘട്ടത്തിൽ ഭാഷയുടെ ഉൽപത്തി മുതൽ മലയാളഭാഷയുടെ സമകാലികമുഖം വരെ അടയാളപ്പെടുത്തുന്ന വിവിധ ഗ്യാലറികളാണ് ഒരുക്കിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.