ന്യൂഡൽഹി: ക്യുആർ കോഡോട് കൂടിയ പുതിയ പാൻ കാർഡ് പുറത്തിറക്കാൻ കേന്ദ്രമന്ത്രിസഭ യോഗം തീരുമാനിച്ചു.
നികുതിദായകരുടെ സേവനങ്ങൾ മെച്ചപ്പെടുത്താനും പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടാണ് ഫീച്ചേഴ്‌സ് പുതുക്കുന്നത്. 1,435 കോടി രൂപയുടേതാണ് പാൻ 2.0 പദ്ധതി. നികുതിദായകർക്ക് സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും അനായാസവുമാക്കാൻ പദ്ധതി തയ്യാറാക്കുന്നു.നിലവിലുള്ള പാൻ കാർഡ് ഉടമകൾ പുതിയ പാൻ കാർഡിന് അപേക്ഷിക്കേണ്ടതില്ല. നിലവിലുള്ള കാർഡ് സാധുവായി തുടരും. വ്യക്തികളോ കോർപ്പറേഷനുകളോ നിലവിലെ പാൻ മാറ്റം വരുത്തേണ്ട ആവശ്യമില്ലെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് വാർത്താക്കുറിപ്പിൽ അറിയിച്ചു. കാർഡ് ഉടമകൾക്ക് അവരുടെ പാൻ കാർഡുകൾ അപ്ഗ്രേഡ് ചെയ്‌ത് വിലാസം, ജനനത്തീയതി, പേര് തുടങ്ങിയ വ്യക്തിഗത വിവരങ്ങളിൽ മാറ്റങ്ങൾ വരുത്താനാകും.
ഇപ്പോൾ പാൻ-അനുബന്ധ സേവനങ്ങൾ മൂന്ന് പ്ലാറ്റ്ഫോമുകളിലാണ് ലഭ്യമാവുക. പാൻ 2.0 പദ്ധതിയിലൂടെ ഈ സേവനങ്ങൾ ഏകീകരിക്കാനാണ് ലക്ഷ്യമിടുന്നത്. അപ്ഡേറ്റുകൾ, തിരുത്തലുകൾ, ആധാർ ലിങ്കിംഗ്, റീ-ഇഷ്യൂവൻസ്, വാലിഡേഷൻ തുടങ്ങിയ പാൻ/ടാൻ സേവനങ്ങൾ ഒരു പ്ലാറ്റ്ഫോമിൽ ലഭ്യമാകും. വ്യക്തികൾക്കും ബിസിനസുകാർക്കും സേവനങ്ങൾ തടസ്സമില്ലാതെ ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.