യുകെ സന്ദർശനത്തിനിടെ ഹോളി ട്രിനിറ്റി മിനിസ്ട്രി ഡയറക്ടർ ബേബി കടമ്പനാടിന് അപ്രതീക്ഷിത വിയോഗം

ലണ്ടന്‍: ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ബാസില്‍ഡണ്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാസ്റ്റര്‍ ബേബി കടമ്പനാട് (70) അന്തരിച്ചു. ഐപിസി ജനറല്‍ കൗണ്‍സില്‍ അംഗവും ഹോളി ട്രിനിറ്റി മിനിസ്ട്രിയുടെ ഡയറക്ടറുമാണ് പാസ്റ്റര്‍ ബേബി കടമ്പനാട്. യുകെയില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു. അതിനിടെയാണ് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതും പിന്നീട് ചികിത്സയിലിരിക്കെ മരണം സംഭവിച്ചതും.

1954ല്‍ ചെറിയാന്‍ കെ. വര്‍ക്കിയുടെ മകനായി ജനിച്ച ഇദ്ദേഹം തിരുവചന പഠനത്തിന് ശേഷം അലഹബാദ്, ഷാര്‍ജ, ചന്ദനപ്പള്ളി, നരിയാപുരം ഇടക്കാട്, കിളിവയല്‍ മാലാപറമ്പ് തുടങ്ങി നിരവധി സഭകളില്‍ ഇന്ത്യാ പെന്തക്കോസ്ത് സഭയുടെ ശുശ്രൂഷകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഹോളി ട്രിനിറ്റി മിനിസ്ട്രിയുടെ ഭാഗമായി വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സുവിശേഷീകരണ പദ്ധതികള്‍ക്കും നേതൃത്വം നല്‍കിയിരുന്നു.

സഭയുടെ വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍, പെന്തക്കോസ്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ലോക്കല്‍ - സംസ്ഥാന തലങ്ങളില്‍ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. ഐ.പി.സി. പുത്രികാ സംഘടനകളായ പി.വൈ.പി.എ, സണ്ടേ സ്‌കൂള്‍ സോണല്‍ തല എക്‌സിക്യൂട്ടീവ് പദവികള്‍ അലങ്കരിച്ചിട്ടുണ്ട്. കണ്‍വന്‍ഷന്‍ പ്രഭാഷകന്‍, എഴുത്തുകാരന്‍ എന്ന നിലയില്‍ അറിയപ്പെട്ടിരുന്ന ഇദ്ദേഹം നേതൃത്വ ശുശ്രൂഷ എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !