കോട്ടയം: കോട്ടയം കൊടുങ്ങൂരിന് സമീപം പതിനേഴാംമൈലിൽ ബസുകൾ കൂട്ടിയിടിച്ചു.
മുണ്ടക്കയം ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് മഴയത്ത് തെന്നിമാറി മതിലിൽ ഇടിച്ച ശേഷം കെഎസ്ആർടിസി ബസിലിടിച്ചത്. അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റില്ല. കെഎസ്ആർടിസി ബസിൻ്റെ പിന്നിൽ ഇടിച്ച ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
മുണ്ടക്കയം ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് പതിനേഴാം മൈലിലെ വളവ് തിരിയുമ്പോൾ വേഗത കുറച്ചപ്പോൾ റോഡിൽ നിന്ന് തെന്നിമാറി മതിലിൽ ഇടിക്കുകയായിരുന്നു. ഇതോടെ ബസിൻ്റെ പിൻഭാഗം വെട്ടിതിരിഞ്ഞ് എതിർഭാഗത്തുനിന്ന് വരുകയായിരുന്ന കെഎസ്ആർടിസി ബസിൻ്റെ മുൻഭാഗവും ഇടിച്ചു.
സ്വകാര്യ ബസ് ഇടിച്ചത് കണ്ട് പെട്ടെന്ന് കെഎസ്ആർടിസി ബസ് നിർത്തിയപ്പോഴാണ് പിന്നിൽ വരുകയായിരുന്ന ബൈക്ക് ബസിലിടിച്ചത്. ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. കനത്ത മഴയെ തുടർന്ന് റോഡിൽ വെള്ളം നിറഞ്ഞിരുന്നു. റോഡിൽ നിന്ന് സ്വകാര്യ ബസ് തെന്നി നീങ്ങുന്നതും ഇടിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.