ഭക്ഷണത്തിൽ ആവശ്യമായ പ്രോട്ടീൻ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. പേശികളുടെ ബലം വർദ്ധിപ്പിക്കുക, എല്ലുകളെ ശക്തിപ്പെടുത്തുക, പ്രതിരോധശേഷി കൂട്ടുക എന്നിവയെല്ലാം പ്രോട്ടീൻ പ്രധാന പങ്ക് വഹിക്കുന്നു.
വെജിറ്റേറിയൻ ആളുകൾക്ക് പ്രോട്ടീൻ ലഭിക്കുന്നതിന് കഴിക്കേണ്ട ചില ഭക്ഷണങ്ങളിതാ. പ്രോട്ടീനഫൈബർ, ഫോളേറ്റ്, ഇരുമ്പ്, ഫോസ്‌ഫറസ്, പൊട്ടാസ്യം, ബി വിറ്റാമിനുകൾ" പയറിലെ പ്രോട്ടീൻ ആരോഗ്യകരമായ ഹൃദയം നിലനിർത്താനും ദഹനത്തെ സഹായിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.
ഇവയിൽ പ്രോട്ടീൻ കൂടുതലായി അടങ്ങിയിരിക്കുന്നു. തൈര് കഴിക്കുന്നത് ആമാശയത്തിൻ്റെ ആരോഗ്യം കൃത്യമായി നിലനിർത്തുന്നതിന് സഹായിക്കുന്നു. പ്രോട്ടീൻ മാത്രമല്ല, കാൽസ്യവും ഇതിൽ അടങ്ങിയിട്ടുണ്ട്. എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഇത് സഹായിക്കുന്നു. ഉയർന്ന നാരുകൾ അടങ്ങിയ ഓട്സിൽ പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. സ്മൂത്തികൾ അല്ലെങ്കിൽ ഇഡ്ഡലി, ദോശ എന്നിവയായി എല്ലാം ഓട്സ് കഴിക്കാം.
പ്രോട്ടിനുകളാൽ സംബന്നമാണ് പനീർ. കാത്സ്യം, ഫോസ്ഫറസ്, വിറ്റാമിനുകൾ, മിനറലുകൾ തുടങ്ങിയവ ഇവയിൽ അടങ്ങിയിട്ടുണ്ട്. എല്ലിൻ്റെയും പല്ലിൻറ്റെയും വളർച്ചയ്ക്ക് പനീറിലെ കാത്സ്യം, ഫോസ്ഫറസ് എന്നിവ സഹായിക്കുന്നു. ദഹനശേഷി കൂട്ടാനും പനീർകൂട്ടി ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളിൽ ഒന്നാണ് സോയ. കാരണം, നമ്മുടെ ശരീരത്തിന് ശരിയായ വളർച്ചയ്ക്ക് ആവശ്യമായ ഒമ്ബത് അമിനോ ആസിഡുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.
ഇലക്കറികൾ കഴിക്കുന്നത് ശരീരത്തിലെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്. പ്രോട്ടീൻ ലഭിക്കാൻ കഴിക്കാവുന്ന ഭക്ഷണമാണ് ചീര. ബ്രോക്കോളി കഴിക്കുന്നതും വളരെ നല്ലതാണ്. 100 ഗ്രാം ബ്രൊക്കോളിയിൽ 2.8 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ ഫൈബർ, വൈറ്റമിൻ സി, കെ, ആൻറി ഓക്സിഡൻറുകൾ തുടങ്ങിയവയും ഇവയിൽ അടങ്ങിയിട്ടുണ്ട്.
ചർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് ഗുണം ചെയ്യും. അവക്കാഡോ, വാഴപ്പഴം, ഓറഞ്ച്, കിവി, ബ്ലാക്ക് ബെറി തുടങ്ങി ഉയർന്ന പ്രോട്ടീൻ ഉൾപ്പെടുത്തിയ പഴവർഗങ്ങൾ ഉപയോഗിക്കുക. കാൽസ്യം മാത്രമല്ല, പാലിൽ പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ദിവസവും ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.