തിരുവനന്തപുരം: ദേശീയ ബാഡ്മിൻറൺ സ്‌കൂൾ ടീം പ്രതീക്ഷയോടെ നാളെ മത്സരസ്ഥലത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
കായികതാരങ്ങളെ വിമാനത്തിൽ കൊണ്ടുപോകുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. വിമാന ടിക്കറ്റെടുക്കാൻ തൊഴിൽവകുപ്പിന് കീഴിലുള്ള ഒഡെപെക്കിന് നിർദ്ദേശം നൽകി. 16 പേർക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ഏഴുപേർക്ക് കരിപ്പൂരിൽ നിന്നും യാത്രയൊരുക്കാനാണ് നിർദ്ദേശം.
ദേശീയ സ്കൂൾ ബാഡ്മിൻ്റൺ മീറ്റിൽ പങ്കെടുക്കേണ്ട താരങ്ങൾക്ക് മത്സരത്തിനായി ഭോപ്പാലിലേക്ക് ട്രെയിൻ ടിക്കറ്റ് ലഭിക്കാത്തതിനാൽ പ്രതിസന്ധിയിലായത്. മാനേജർ അടക്കമാണ് എറണാകുളം സൗത്ത് സ്റ്റേഷനിൽ കുടുങ്ങി.
ഇന്ന് ഉച്ചയ്ക്ക് 1.25ന് എറണാകുളം- നിസാമുദ്ദീൻ മംഗള എക്സ്പ്രസിലാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാൽ രണ്ട് പേരുടെ ടിക്കറ്റ് മാത്രമാണ് ഫേമായത്. എസ്‌സി ടിക്കറ്റ് ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.