തൃശൂർ: നീലിപ്പാറയിൽ കാറിൽ മറ്റൊരു വാഹനം ഇടിച്ച ശേഷം യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി.
കുഴൽപ്പണ സംഘങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. ആരെയാണ് തട്ടിക്കൊണ്ടുപോയതെന്ന് വ്യക്തമായിട്ടില്ല. നാട്ടുകാർ വിവരം അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പാലക്കാട് - തൃശൂർ ദേശീയപാതയിൽ വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്കാണ് സംഭവം.
തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ചുവന്ന കാറിനു മുന്നിലും പിന്നിലുമായി മൂന്നു കാറുകൾ വരികയും കാർ തടയുകയും ചെയ്തു. പിന്നീട് പിന്നിൽ വന്ന കാറിൽ നിന്നിറങ്ങിയവർ ചുവന്ന കാറിൽ നിന്നും ഒരാളെ ബലമായി പിടിച്ചിറക്കി പിന്നിലെ കാറിൽ കയറ്റുകയും ചെയ്ത ശേഷം കാറും തട്ടിയെടുത്ത് പോവുകയായിരുന്നു.
തുടരന്വേഷണത്തിനിടെ തട്ടിയെടുത്ത കാർ കൊന്നഞ്ചേരിക്ക് സമീപം റോഡിനരികിൽ ഉപേക്ഷിച്ച നിലയിൽ പോലീസ് കണ്ടെത്തി. നാട്ടുകാരിലൊരാൾ പകർത്തിയ സംഭവത്തിൻ്റെ ദൃശ്യം പൊലീസിന് കൈമാറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.