വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ ദളിത് വിമോചനത്തിനു വഴികാട്ടി ദേശീയ സിമ്പോസിയം

കോട്ടയം; ദേശീയ സിമ്പോസിയം നവംബർ 17 ഞായർ രാവിലെ 9 മണിക്ക് രാമപുരം സെന്റ്റ് അഗ സ്റ്റ്യൻസ് പാരിഷ്ഹാളിൽ നടക്കുന്നു. വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ ദളിത് വിമോ ചനത്തിനു വഴികാട്ടി എന്ന വിഷയത്തിൽ നടക്കുന്ന സിമ്പോസിയത്തിൽ പാലാ രൂപത മെത്രാൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും.

സിമ്പോസിയം ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം (കെ.സി.ബി.സി. എസ്.സി/എസ്‌.ടി/ബി.സി കമ്മീഷൻ ചെയർമാൻ ഉദ്ഘാടനം ചെയ്യും. ഡോ. സിജോ ജേക്കബ് (പ്രസിഡൻ്റ് ഡി.സി.എം.എസ് ചങ്ങനാശ്ശേരി അതിരൂപത), ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ (ഡയറക്‌ടർ വിശ്വാസപരിശീലന കേന്ദ്രം, പാലാ രൂപത), ശ്രീ ബിനോയി ജോൺ (പ്രസിഡൻ്റ് ഡി.സി.എം.എസ്, പാലാ രൂപത) തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രബന്ധാവതരണങ്ങൾ നടത്തും. റവ ഫാ. തോമസ് വെട്ടുകാട്ടിൽ (വൈസ് പോസ്റ്റുലേറ്റർ വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ) സിമ്പോസിയത്തിൻ്റെ മോഡറേറ്ററായിരിക്കും.

പാലാ രൂപത പ്ലാറ്റിനം ജൂബിലി (1950-2025) ഡി.സി.എം.എസ് സപ്‌തതി വർഷം (1955-2025) ക്രൈസ്ത‌വ മഹാസമ്മേളനം

നവംബർ 17 ഞായർ ഉച്ചകഴിഞ്ഞ് 2 മണിക്ക് രാമപുരം വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ നഗറിൽ നടക്കുന്ന ക്രൈസ്‌തവ മഹാസമ്മേളനത്തിൽ പാലാ രൂപത മെത്രാൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്താ ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. വെരി റവ. ഫാ. സെബാ സ്റ്റ്യന് വേത്താനത്ത് (വികാരി ജനറാൾ പാലാ രൂപത, പ്രോഗ്രാം ഇൻചാർജ്) ആമുഖസന്ദേശം നൽകുന്നതാണ്. കേന്ദ്ര ന്യൂനപക്ഷ ക്ഷേമ, ഫിഷറീസ് വകുപ്പ് സഹമന്ത്രി ശ്രീ ജോർജ് കുര്യൻ മുഖ്യാതിഥിയായിരിക്കും. കെ.സി.ബി.സി. എസ്.സി/എസ്.ടി/ബി.സി കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം, പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ജോസഫ് തടത്തിൽ തുടങ്ങിയവർ അനുഗ്രഹപ്രഭാഷണവും.

കേരള ജലവിഭവ വകുപ്പു മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ ജൂബിലി സന്ദേശവും നൽകും. ശ്രീ. ബിനോയി ജോൺ മുഖ്യപ്രഭാഷണവും ശ്രീ. ഫ്രാൻസിസ് ജോർജ് എം.പി, ശ്രീ ആൻ്റോ ആൻറണി, ശ്രീ. ജോസ് കെ. മാണി എം.പി, ശ്രീ. മാണി സി. കാപ്പൻ എം.എൽ.എ, ശ്രീ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, ശ്രീ. മോൻസ് ജോസഫ് എം.എൽ.എ, ശ്രീ. ജയിംസ് ഇലവുങ്കൽ (ഡി.സി. എം.എസ്. സ്റ്റേറ്റ് പ്രസിഡൻ്റ്), ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ (ഹെഡ്‌മിസ്ട്രസ്, ഗവ. എൽ. പി.എസ്, കുടക്കച്ചിറ), എന്നിവർ ആശംസകൾ അർപ്പിക്കും. രാമപുരം ഫൊറോനപള്ളി വികാരി വെരി റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം സ്വാഗതവും പാലാ രൂപത ഡി.സി. എം.എസ് ഡയറക്‌ടർ റവ. ഫാ. ജോസ് വടക്കേക്കുറ്റ് കൃതജ്ഞതയുമർപ്പിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !