കുവൈത്ത് സിറ്റി: കുവൈത്തിലെ ഫൈലാക ദ്വീപില്‍ വെങ്കല യുഗത്തിലെ ദില്‍മുൻ നാഗരികതയുടെ കാലത്തെ ക്ഷേത്രം കണ്ടെത്തി.
മോസ്ഗാർഡ് മ്യൂസിയത്തിന്‍റെ നേതൃത്വത്തിലുള്ള ഡാനിഷ്-കുവൈത്ത് സംയുക്ത ഉത്ഖനന സംഘമാണ് ക്ഷേത്രം കണ്ടെത്തിയത്. നേരത്തെ കണ്ടെത്തിയിട്ടുള്ള കൊട്ടാരത്തിന്‍റെയും ദില്‍മുൻ ക്ഷേത്രത്തിന്‍റെയും കിഴക്കാണ് കണ്ടെത്തിയ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ക്ഷേത്രത്തിന് 11 x 11 മീറ്റർ വലിപ്പമുണ്ട്. കൂടാതെ നിരവധി ബലിപീഠങ്ങളും അടങ്ങിയിരിക്കുന്നു. ബി.സി. 1900-1800 കാലഘട്ടത്തിലെ ആദ്യകാല ദില്‍മുണ്‍ സംസ്‌കാര കാലഘട്ടത്തിലേതാണ് ഈ പ്രദേശമെന്ന് സംഘം പറയുന്നു. അച്ചുകളും മണ്‍പാത്രങ്ങളും ഉള്‍പ്പെടെ കണ്ടെത്തി.
പുതിയ കണ്ടെത്തല്‍ നിർണായകമാണെന്ന് നാഷണല്‍ കൗണ്‍സില്‍ ഫോർ കള്‍ച്ചർ, ആർട്‌സ് ആൻഡ് ലിറ്ററേച്ചറിലെ പുരാവസ്തു, മ്യൂസിയം വിഭാഗത്തിന്‍റെ അസിസ്റ്റന്‍റ് സെക്രട്ടറി ജനറല്‍ മുഹമ്മദ് ബിൻ റാസ പഞ്ഞു.
ഏകദേശം 4,000 വർഷങ്ങള്‍ക്ക് മുമ്പ് ഫൈലാക ദ്വീപില്‍ മനുഷ്യവാസം നിലനിന്നിരുന്നതിന്‍റെ പുതിയ തെളിവുകള്‍ ക്ഷേത്രത്തിന്‍റെ രൂപകല്പന എങ്ങനെയാണെന്ന് വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കണ്ടെത്തല്‍ ദില്‍മുൻ നാഗരികതയെക്കുറിച്ചുള്ള നമ്മുടെ അറിവ് സമ്ബന്നമാക്കുമെന്നും അറേബ്യൻ ഗള്‍ഫിലെ ഫൈലാക ദ്വീപിൻ്റെ സുപ്രധാന സാംസ്കാരിക, വാണിജ്യ, സാമൂഹിക പങ്കിനെക്കുറിച്ച് വ്യക്തമാക്കുകയും ചെയ്യുന്നെന്നും ഡാനിഷ് പ്രതിനിധി സംഘത്തിൻ്റെ തലവനായ ഡോ. സ്റ്റീഫൻ ലാർസൻ വിശദീകരിച്ചു.
ക്ഷേത്രത്തിൻ്റെ കണ്ടെത്തല്‍ മതപരമായ ആചാരങ്ങളെക്കുറിച്ചുള്ള വിലമതിക്കാനാവാത്ത ഉള്‍ക്കാഴ്ച്ച നല്‍കുന്നു. പ്രദേശം മതപരവും ഭരണപരവുമായ കേന്ദ്രമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.