കോട്ടയം: വീട്ടിൽ സഹായം അഭ്യർത്ഥിച്ചെത്തി വീട്ടുകാരെ കബളിപ്പിച്ച് മൊബൈൽ മോഷ്ടിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി കൈതേപ്പാലം ഭാഗത്ത് ഐയ്യക്കുന്നേൽ വീട്ടിൽ സുമോദ് എ.എസ് (56), പുതുപ്പള്ളി തച്ചുകുന്ന് ഭാഗത്ത് ഓലേടത്ത് വീട്ടിൽ മാമാ അനീഷ് എന്ന് വിളിക്കുന്ന അനീഷ് (44) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം പുതുപ്പള്ളി ഭാഗത്തുള്ള മധ്യവയസ്കയുടെ വീട്ടിൽ സാമ്പത്തിക സഹായം അഭ്യർത്ഥിച്ച് എത്തുകയും സിറ്റൗട്ടിൽ ഇരുന്ന മധ്യവയസ്കയുടെ ഭർത്താവിനോട് ഇതേക്കുറിച്ച് സംസാരിച്ച് ശ്രദ്ധ തിരിപ്പിച്ച് സിറ്റൗട്ടിലെ കസേരയിൽ ഇരുന്ന 38,000 രൂപ വില വരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാക്കളെ തിരിച്ചറിയുകയും ഇവരെ പിടികൂടുകയുമായിരുന്നു.ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ.ശ്രീജിത്ത് എസ്.ഐ മാരായ രാജു കെ.സി, ശ്രീനിവാസ്, സി.പി.ഓ മാരായ അജേഷ്, വിവേക്, അനൂപ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. അനീഷ് കോട്ടയം ഈസ്റ്റ് സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.