ന്യൂഡൽഹി: കേരളത്തില്‍ നിന്നും ഗ്രീസിലേയ്ക്കുളള തൊഴില്‍ റിക്രൂട്ട്മെന്റ് സംബന്ധിച്ച് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയുടെ നേതൃത്വത്തിലുളള പ്രതിനിധിസംഘം ഗ്രീക്ക് അധിതരുമായി ഡല്‍ഹിയില്‍ പ്രാരംഭചര്‍ച്ച നടത്തി.
ഗ്രീസും ഇന്ത്യയും തമ്മിലുള്ള വ്യാപാര, സാമ്പത്തിക, സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്ന സ്വതന്ത്ര നോണ്‍ പ്രോഫിറ്റ് സംഘടനയായ ഹെല്ലനിക് ഇൻഡ്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് എക്കോണമി (HICCE) പ്രതിനിധികളുമായായിരുന്നു ചര്‍ച്ച.HICCE നെ പ്രതിനിധീകരിച്ച് പ്രസിഡൻ്റ് ആഞ്ചലോസ് സാവ്ദാരിസ്, പ്രത്യേക ഉപദേഷ്ടാവ് ജോർജിയ കോറകാക്കി,ജനറൽ സെക്രട്ടറി ഡിമിറ്റ്രിയോസ് മെലാസ്, ഉപദേഷ്ടാവ് അപ്പോസ്റ്റോലോഗ്ലോ എന്നിവര്‍ സംബന്ധിച്ചു. ഹോസ്പിറ്റാലിറ്റി, കണ്‍ട്രക്ഷന്‍, കാര്‍ഷിക മേഖലകളിലെയ്ക്കുളള റിക്രൂട്ട്മെന്റ് സാധ്യതകള്‍ സംബന്ധിച്ചായിരുന്നു ചര്‍ച്ച. ഡല്‍ഹി ട്രാവന്‍കൂര്‍ ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഡല്‍ഹി എന്‍.ആര്‍.കെ. ഡെവലപ്മെന്റ് ഓഫീസര്‍ സുഷമാഭായ്, നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ് എന്നിവരും പങ്കെടുത്തു.കേരളത്തില്‍ നിന്നും ഗ്രീസിലേയ്ക്ക് സംസ്ഥാന സർക്കാരിന്റെ ഉറപ്പിൽ റിക്രൂട്ട്മെന്റ്
0
വ്യാഴാഴ്ച, നവംബർ 28, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.