തിരുവനന്തപുരം: നാവായിക്കുളത്ത് ഒന്നര കിലോഗ്രാം കഞ്ചാവുമായി ഒരാളെ എക്സൈസ് പിടികൂടി.
നാവായിക്കുളം അശോകൻ (54 വയസ്) എന്നയാളാണ് സ്വദേശി. വർക്കല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനിൽകുമാറിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവൻറീവ് ഓഫീസർ കെ.സുദർശനൻ, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ രതീശൻ ചെട്ടിയാർ, വിജയകുമാർ, പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ലിബിൻ, അരുൺ മോഹൻ, സിവിൽ എക്‌സൈസ് ഓഫീസർ രതീഷ്.എം.ആർ, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ രഞ്ജു എന്നിവർ പങ്കെടുത്തു.
മറ്റൊരു കേസിൽ കോട്ടയം നാട്ടകത്ത് 1.1 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി. തിരുവാർപ്പ് സ്വദേശിയായ താരിഫ് പി.എസ് ആണ് പിടികൂടിയത്. ചെറു പൊതികളിലാക്കി ഇവ ആവശ്യക്കാർക്ക് വിതരണം ചെയ്യാനായി കൊണ്ടുപോകുകയായിരുന്നു.
കോട്ടയം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ അഖിൽ.എ യുടെ നേതൃത്വത്തിലാണ് കേസ് കണ്ടെത്തിയത്. എക്‌സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സുനിൽകുമാർ.എൻ.കെ., അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ രാജേഷ്.എസ്, ആനന്ദരാജ്, കണ്ണൻ.എസ്.ഐ., സി.കെ.സുരേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഹരികൃഷ്ണൻ, വിൽഫു.പി.സക്കീർ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.