ലക്ഷദീപ്:10.11.2024 ന് അർദ്ധരാത്രി ബേപ്പൂരിൽ വെച്ച് കിൽത്താൻ ദ്വീപിലെ മത്സ്യ ബന്ധന ബോട്ടായ അഹൽ ഫിഷറീസ് തീ പിടിക്കുകയും ബോട്ട് മുഴുവനായി കത്തി നശിക്കുകയും അതിലെ രണ്ടു ജീവനക്കാർക്ക് മാരകമായ രീതിയിൽ പൊള്ളൽ ഏൽക്കുകയും ചെയ്തു.
നിലവിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഇരുവരും തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. നിലവിൽ നാലു ലക്ഷം രൂപയോളം ചിലവ് വന്നു കഴിഞ്ഞു. രണ്ടു പേരുടെയും ചികിത്സക്കായി ഒരു ദിവസം ഏകദേശം 80,000 രൂപ ചിലവ് വരുന്നുണ്ട്.
ഇതിനിടയിൽ 11.11.2024 ൽ കിൽത്താൻ ദ്വീപിലെ വിവിധ സംഘടനാ പ്രവർത്തകരും മത്സ്യ ബന്ധന തൊഴിലാളികളും ചേർന്ന് നടത്തിയ യോഗത്തിൽ കിൽത്താൻ ദ്വീപിലെ ഓറോ വാർഡുകളിലെ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ അടിയന്തര സാമ്പത്തിക സഹായ പിരിവ് സമാഹരിക്കാൻ തീരുമാനിച്ചു. കഴിവിൻ്റെ പരമാവധി ജനങ്ങളിൽ നിന്നും സഹകരണമുണ്ടാവണമെന്ന് സന്നദ്ധ സംഘടനാ പ്രവർത്തകർ അഭ്യർത്ഥിക്കുന്നു.
ഓരോ വാർഡുകളിലും പിരിവിനായി നിശ്ചയിക്കപ്പെട്ട സന്നദ്ധ സംഘടനകളുടെ വിവരങ്ങൾ.
വാർഡ് 1- ബീച്ച് ബോയ്സ് ആർട്സ് & സ്പോർട്സ് ക്ലബ്.
വാർഡ് 2- റീഫ് ആർട്സ് & സ്പോർട്സ് ക്ലബ് - അൽ ഇഹ്സാൻ എൻ്റർപ്രൈസസ്.
വാർഡ് 3- സോക്കർ സിറ്റി ആർട്സ് & സ്പോർട്സ് ക്ലബ്
വാർഡ് 4- സെൻട്രൽ ബ്രദേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്
വാർഡ് 5- ദ്വീപ് കലാസമിതി ആർട്സ് & സ്പോർട്സ് ക്ലബ്
വാർഡ് 6- ഐലൻഡ് ബോയ്സ് ആർട്സ് & സ്പോർട്സ് ക്ലബ്
വാർഡ് 7- ലക്കി സ്റ്റാർട്ട് ജോളി ക്ലബ്
വാർഡ് 8- മെറീന ബോയ്സ് ആർട്സ് & സ്പോർട്സ് ക്ലബ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.