ഛത്ര: ഝാർഖണ്ഡിൽ അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തുമെന്ന രാഹുൽ ഗാന്ധിയുടെ വാഗ്ദാനത്തെ ചോദ്യം ചെയ്ത് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. എന്ത് അടിസ്ഥാനത്തിൽ ജാതി സെൻസസ് നടത്തുമെന്നും എത്ര സംവരണം ലഭിക്കുമെന്നും ചോദിച്ച അദ്ദേഹം ജനങ്ങളെ വിഡ്ഢികളാക്കരുതെന്നും പറഞ്ഞു.
ഛത്രയിൽ ബിജെപി തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഞങ്ങൾ സർക്കാർ രൂപീകരിച്ചാൽ ജാതി സെൻസസ് നടത്തുമെന്ന് പറയുന്ന ഒരു യുവ കോൺഗ്രസ് നേതാവുണ്ട്. ആദ്യം എന്ത് അടിസ്ഥാനത്തിൽ ജാതി സെൻസസ് നടത്തുമെന്ന് രാജ്യത്തെ ജനങ്ങളോട് പറയൂ, ജനങ്ങൾക്ക് എത്ര സംവരണം ലഭിക്കും, അതിൻ്റെ രൂപരേഖ അവതരിപ്പിക്കുക, അപ്പോൾ രാജ്യത്തിന് അതിനെക്കുറിച്ച് ചർച്ചകൾ നടത്താം. ജനങ്ങളെ വിഡ്ഢികളാക്കരുത്" രാജ്‌നാഥ് സിങ് പറഞ്ഞു.ഝാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായാണ് നടക്കുന്നത്. നവംബർ 13 നും 20 നും. 24 ജില്ലകളിലായി ആകെയുള്ള 81 നിയോജകമണ്ഡലങ്ങളിൽ 43 മണ്ഡലങ്ങളിൽ ആദ്യഘട്ടത്തിലും 38 മണ്ഡലങ്ങളിൽ രണ്ടാം ഘട്ടത്തിലും തിരഞ്ഞെടുപ്പ് നടക്കും. 23 ന് വോട്ടെണ്ണൽ നടക്കും. 81 അംഗസഭയിൽ 41 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിന് വേണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.