ഹരിപ്പാട്: ആലപ്പുഴയിൽ തനിച്ചു താമസിച്ചിരുന്ന വയോധികയെ ഭീഷണിപ്പെടുത്തി സ്വർണ്ണമാല മോഷ്ടിച്ച പ്രതി പിടിയിൽ.
വീയപുരം കല്ലേലിപ്പത്ത് കോളനിയിൽ അനി (53) ആണ് വീയപുരം പോലീസിൻ്റെ പിടിയിലായത്. വീയപുരം പായിപ്പാട് ആറ്റുമാലിൽ വീട്ടിൽ സാറാമ്മ അലക്‌സാണ്ടറിൻ്റെ (76) സ്വർണ്ണമാണ് മോഷണം പോയത്. തനിച്ച് താമസിച്ചിരുന്ന ഇവരുടെ വീട്ടിൽ ഇന്നലെ രാവിലെ എട്ടരയോടെ മുഖംമൂടി ധരിച്ച് എത്തിയാണ് മോഷണം നടത്തിയത്.
വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി അടുക്കളയിൽ നിന്നിരുന്ന സാറാമ്മയുടെ കഴുത്തിൽ കത്തി വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് സ്വർണാഭരണങ്ങൾ അപഹരിച്ചത്. ഒരു മാലയും നാലു വളയും ഏകദേശം എട്ടു പവനോളം സ്വർണമാണ് നഷ്ടപ്പെട്ടത്. ബലപ്രയോഗത്തെ തുടർന്ന് ശാരീരിക അസ്വസ്ഥത ഉണ്ടായസാറാമ്മ ഗ്രാമപഞ്ചായത്ത് അംഗത്തെ അറിയിക്കുകയും പിന്നീട് പോലീസിൽ പരാതി നൽകുകയും ചെയ്യും.
സാറാമ്മ തന്നെയാണ് പ്രതി അനി തന്നെയാണോ എന്ന് സംശയം പ്രകടിപ്പിച്ചത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. അനി ഈ വീട്ടിൽ തേങ്ങ ഇടാനും മറ്റുമായി വരുന്നത് പതിവായിരുന്നു. മോഷ്ടിച്ച സ്വർണം 3.15 ലക്ഷം രൂപയ്ക്ക് അനി പണയം വെച്ചു.
ഈ തുകയിൽ ഭൂരിഭാഗവും കടം വീട്ടാനായി വിനിയോഗിച്ചിരുന്നു. ബാക്കി തുക കണ്ടെടുത്തു. പണയം വെച്ച് സ്വർണം വീണ്ടെടുക്കുമെന്ന് പൊലീസ് പറഞ്ഞു. എസ് ഐ പ്രദീപ്, ജി എസ് ഐ മാരായ ഹരി, രാജീവ്, സിപിഒ വിപിൻ, ഹോം ഗാർഡ് ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.