സൗജന്യ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന അഞ്ചാമത് "Bharat Ko Janiye - ഭാരത് കോ ജാനിയേ" ഗ്രാൻഡ് പ്രൈസ് ക്വിസ് മത്സരത്തിന് തുടക്കമായി.
ഇന്ത്യൻ പൈതൃകം, കല, സംസ്കാരം, പാചകരീതി, ചരിത്രം , ആളുകൾ, ഇന്ത്യയുടെ ശ്രദ്ധേയമായ വളർച്ചയു ടെ കഥ, ലോകത്തിന് നൽകിയ സംഭാവനകൾ എന്നിവ അടുത്തറിയാൻ ഈ പ്രോഗ്രാം പ്രോത്സാഹിപ്പിക്കുന്നു .
ഇന്ത്യയിലേക്കുള്ള 2 ആഴ്ച നീണ്ട യാത്ര വാഗ്ദാനം ചെയ്യുന്നു. അതുമാത്രമല്ല. മികച്ച 30 സ്കോറർ ലഭിക്കുന്നവർക്ക് അവിശ്വസനീയമായി ഇന്ത്യയെ കണ്ടെത്താനുള്ള രണ്ടാഴ്ചത്തെ യാത്ര ലഭിയ്ക്കും. വിമാനക്കൂലിയും പ്രാദേശിക ഹോസ്പിറ്റാലിറ്റിക്കുമുള്ള ചെലവുകൾ മന്ത്രാലയം നൽകും.
ഇന്ത്യൻ കല, ഇന്ത്യൻ ജനാധിപത്യം, സമ്പദ്‌വ്യവസ്ഥ, ഭൂമിശാസ്ത്രം, സംഗീതത്തിലെയും നൃത്തത്തിലെയും വ്യക്തിത്വങ്ങൾ, ശാസ്ത്രവും സാങ്കേതികവിദ്യയും, ഭാഷകളും സാഹിത്യവും, വിദ്യാഭ്യാസം, ഇന്ത്യൻ കരകൗശല പാരമ്പര്യം, ഇന്ത്യൻ സിനിമ, പ്രശസ്ത വ്യക്തിത്വങ്ങൾ എന്നീ വിഷയങ്ങൾ ആസ്പദമാക്കിയാണ് ക്വിസ്.
രജിസ്ട്രേഷൻ/ലോഗിൻ: ഭാരത് കോ ജാനിയെ (BKJ) ക്വിസിൽ പങ്കെടുക്കുന്നതിന് രജിസ്ട്രേഷൻ/ ലോഗിൻ നിർബന്ധമാണ്. ഇന്ത്യയുമായി ആഴത്തിലുള്ള ബന്ധം വളർത്തിയെടുക്കാൻ ആഗോള ഇന്ത്യൻ പ്രവാസികൾക്കും വിദേശ പൗരന്മാർക്കും അവസരം ഒരുക്കുകയാണ് മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്. 2024 നവംബർ 11 മുതൽ ഡിസംബർ 11 വരെയാണ് ഓൺലൈനായി ക്വിസ് മത്സരം നടക്കുക. ഇന്ത്യൻ പേഴ്‌സൺ (PIO), നോൺ റെസിഡൻ്റ് ഇന്ത്യൻ (NRI), 15 നും 35 നും ഇടയിൽ പ്രായമുള്ള വിദേശ പൗരന്മാർ എന്നീ മൂന്ന് വിഭാഗങ്ങളിൽ മത്സരത്തിൽ പങ്കെടുക്കാം.
ക്വിസ് പൂർത്തിയാക്കുന്ന മത്സരാർത്ഥികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് ലഭിക്കും. 30 വിജയികൾക്ക് 2025 ജനുവരി 08 മുതൽ 10 വരെ ഭുവനേശ്വറിൽ നടക്കുന്ന 18-ാമത് പ്രവാസി ഭാരതീയ ദിവസ് ആഘോഷപരിപാടിയിൽ ഭാഗമാകുന്നതിനും, 15 ദിവസത്തെ ഇന്ത്യാ പര്യടനമായ ഭാരത് കോ ജനിയേ യാത്രയിൽ പങ്കെടുക്കുന്നതിനും അവസരം ലഭിക്കും.
13-ാമത് പ്രവാസി ഭാരതീയ ദിവസ് ആഘോഷവേളയിൽ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ തുടർന്നാണ് 2015-ൽ ഭാരത് കോ ജനിയേ ക്വിസ് ആരംഭിച്ചത്. 2015, 2018, 2020, 2022 വർഷങ്ങളിൽ ഭാരത് കോ ജാനിയെ ക്വിസിൻ്റെ നാല് പതിപ്പുകൾ മന്ത്രാലയം ഇതുവരെ സംഘടിപ്പിച്ചിട്ടുണ്ട്.
മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ലിങ്ക് സന്ദർശിക്കുക
കൂടുതൽ വായിക്കുക https://www.bkjquiz.com എന്തെങ്കിലും ചോദ്യങ്ങൾക്ക് ബന്ധപ്പെടുക: contact@bkjquiz.com
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.