മുംബൈ: മഹാരാഷ്ട്രയിൽ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെയെ പണവുമായി പിടികൂടിയ സംഭവത്തിലെ വിവാദങ്ങൾ തുടരുന്നു.
താവ്‌ഡെയെ തടഞ്ഞുവെച്ച ഹോട്ടലിൽ നിന്ന് പത്ത് ലക്ഷം രൂപയും ചില രേഖകളും കണ്ടെത്തിയതായി പലഖാർ ജില്ല ഭരണകൂടം വ്യക്തമാക്കി. എന്നാൽ, പിടികൂടുമ്പോൾ താവ്‌ഡെയുടെ പക്കൽ അഞ്ച് കോടി രൂപയുണ്ടായിരുന്നുവെന്നാണ് ബഹുജൻ വികാസ് അഘാഡി പ്രവർത്തകർ ആരോപിക്കുന്നത്. വിരാറിലെ ഹോട്ടലിൽ ബി.ജെ.പി പ്രവർത്തകർ വോട്ടർമാർക്ക് പണം വിതരണം ചെയ്തതായി പരാതി ലഭിച്ചതായി പൽഖാർ ജില്ലാ കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ ഗോവിന്ദ് ബോഡ്‌കെ വ്യക്തമാക്കി.
ഇതിൻ്റെ തുടർച്ചയായി ഉദ്യോഗസ്ഥരും പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ഹോട്ടലിൽ നിന്ന് 9.93 ലക്ഷം രൂപയും ചില രേഖകളും കണ്ടെടുത്തു. വിഷയത്തിൽ അന്വേഷണം നടത്തി വരികയാണെന്നും കളക്ടർ വ്യക്തമാക്കി. ബഹുജൻ വികാസ് അഘാഡി പ്രവർത്തകരാണ് ബി.ജെ.പി.യുടെ ഉന്നത നേതാവായ താവ്‌ഡെയെ പൽഖാർ ജില്ലയിലെ ഹോട്ടലിൽ പണവുമായി പിടികൂടിയത്.
പണം നൽകാനുള്ളവരുടെ പേര് അടങ്ങുന്ന ഡയറിയും താവ്‌ഡെയിൽ നിന്ന് കണ്ടെത്തിയെന്ന് ബി.വി.എ നേതാവ് ഹിതേന്ദ്ര താക്കൂർ പറഞ്ഞു. ബി.ജെ.പി നേതാവ് വിവരം തന്നിട്ടാണ് തങ്ങൾ ഹോട്ടലിലെത്തിയതെന്നും ഹിതേന്ദ്ര താക്കൂർ വെളിപ്പെടുത്തിയിരുന്നു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് എൻ.സി.പിയും ശിവസേനയും രംഗത്തെത്തിയിരുന്നു. എന്നാൽ ബി.ജെ.പിയും വിനോദ് താവ്‌ഡെ സംഭവം നിഷേധിച്ച് രംഗത്തെത്തി.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉന്നതതല യോഗങ്ങളിൽ പങ്കെടുക്കാനാണ് തങ്ങളുടെ ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെഡിലെത്തിയ ബി.ജെ.പി നിലപാട്. വിഷയത്തിൽ അന്വേഷണം വേണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്രയിലെ ബി.ജെ.പി.യുടെ പ്രധാന നേതാവായ വിനോദ് താവ്‌ഡെ ബി.ജെ.പി.യുടെ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ പ്രധാനിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.