ന്യൂഡൽഹി: അദാനി കോഴയിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് യുപിയിലെ സംഘപരിവാർ ആസൂത്രണം ചെയ്‌ത വർഗീയകലാപത്തിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെൻ്റിൻ്റെ ഇരുസഭകളും നിർത്തി.
ശീതകാല സമ്മേളനത്തിൻ്റെ മൂന്നാം ദിവസവും പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തെ തുടർന്ന് സഭ നിർത്തിവെക്കുകയായിരുന്നു. ഗൗതം അദാനി, അനന്തരവൻ സാഗർ അദാനി, അദാനി ഗ്രീൻ എംഡി വിനീത് ജയിൻ എന്നിവർക്കെതിരായ യുഎസ് നീതിന്യായവകുപ്പ് അഴിമതി, കോഴ തുടങ്ങിയ ഗുരുതര കുറ്റങ്ങൾ ചുമത്തിയ കേസിൽ അന്വേഷണത്തിൽ പ്രതിപക്ഷകക്ഷികൾ ആവശ്യപ്പെട്ടിരുന്നു.
വൻ സാധ്യതകളുള്ള സൗരോർജ ഉൽപ്പാദനം, വിതരണ മേഖലയിൽ വൻകിട പദ്ധതികൾ തുടങ്ങുന്നതിനുവേണ്ടി 300 കോടി രൂപ (25,200 കോടി രൂപ) അമേരിക്കയിലെ ബാങ്കുകൾ മുഖേനയും നിക്ഷേപകരിൽനിന്നും അദാനി ഗ്രൂപ്പ് സമാഹരിച്ചു. ഇത്തരത്തിൽ സൗരോർജ ഉൽപ്പാദനം, വിതരണ കരാറുകൾ നേടുന്നതിനായി ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥർക്ക് അദാനി 265 ഡോളർ (ഏകദേശം 2029 കോടി രൂപ) കൈക്കൂലിയായി നൽകിയതായി ന്യൂയോർക്ക് കോടതിയിൽ പ്രോസിക്യൂഷൻ ആരോപിക്കുന്നു.
2020 മുതൽ 2024 വരെ ഇടയിലാണ് ഈ കൈക്കൂലി നൽകിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഇക്കാര്യം പാർലമെൻ്റിൽ ചർച്ചചെയ്യണം എന്നും അദാനി വിഷയത്തിൽ പ്രധാനമന്ത്രി മറുപടി നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നത് മൂന്നാം ദിവസമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിൻ്റെ ഭാരതീയ ജനതാ പാർട്ടിയും (ബിജെപി) അദാനിയെ അനുകൂലിക്കുന്നതായും ഇന്ത്യയിൽ അദാനിക്കെതിരായ അന്വേഷണങ്ങൾ തടയുമെന്നും പ്രതിപക്ഷ പാർട്ടികൾ പറഞ്ഞു.
ഗൗതം അദാനിയെ അറസ്റ്റ് ചെയ്യണമെന്ന് സഭ ആവശ്യപ്പെട്ടു. ശീതകാല സമ്മേളനത്തിൻ്റെ ആദ്യ ദിവസമായ തിങ്കളാഴ്‌ചയും ഇരുസഭകളും നടപടികളിലേക്ക് കടക്കാനാവാതെ പിരിഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.