പാലാ ;40-മത് സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കായികമേളയ്ക്ക് ഗവ.ടെക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍, പാലാ ആതിഥ്യമരുളും. നവംബര്‍ 29, 30, ഡിസംബര്‍ 1 തിയതികളിലായി, പാലാ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലാണ് കായികമത്സരങ്ങള്‍ നടക്കുന്നത്. കേരളത്തിലെ മുഴുവന്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ നിന്നുമായി 1200 ഓളം കായിക പ്രതിഭകള്‍ കായികമാമാങ്കത്തില്‍ മാറ്റുരയ്ക്കും.
കായികമേളയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം ചേര്‍ന്ന് പ്രോഗ്രാം, ഫിനാന്‍സ്, അക്കോമഡേഷന്‍, ഫുഡ്, ട്രാക്ക് & ഫീല്‍ഡ് അടക്കം 17 കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. സ്വാഗതസംഘം ചെയര്‍മാനും നിയമസഭാസാമാജികനുമായ മാണി .സി.കാപ്പന്‍ എംഎല്‍എ, വര്‍ക്കിംഗ് ചെയര്‍മാനും മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ രജ്ഞിത്ത് ജി. മീനാഭവന്‍, ജനറല്‍ കോര്‍ഡിനേറ്റര്‍ ഡോ.ഷാലിജ് പി.ആര്‍ ( ഡയറക്ടര്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്), സജിത്ത് ആര്‍.എസ് (സൂപ്രണ്ട് & ജനറല്‍ കണ്‍വീനര്‍) എന്നിവരുടെ നേതൃത്വത്തിലാണ് ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
വെള്ളിയാഴ്ച വൈകിട്ട് 3പി.എം ന് സമ്മേളനവും കായികതാരങ്ങളുടെ മാര്‍ച്ച്പാസ്റ്റും തുടര്‍ന്ന് ഉദ്ഘാടനവും നടക്കും. എം.എല്‍.എ മാണി.സി.കാപ്പന്‍ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ 1 വൈകിട്ട് 4 പി.എം ന് ചേരുന്ന സമാപനസമ്മേളനം സഹകരണ രജിസ്‌ട്രേഷന്‍ തുറമുഖ വകുപ്പുമന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. ജോസ്.കെ.മാണി. എംപി, അഡ്വ.ഫ്രാന്‍സിസ് ജോര്‍ജ് എം.പി, മാണി.സി.കാപ്പന്‍ എം.എല്‍.എ എന്നിവര്‍ സന്നിഹിതരാകും.
കായികമേളയുടെ ഭാഗമായി എത്തിച്ചേരുന്ന ഒഫിഷ്യലുകള്‍ക്കും, കായികതാരങ്ങള്‍ക്കും PWD റെസ്റ്റ് ഹൗസ്, ഓശാനമൗണ്ട്, പോളിടെക്നിക് പാലാ, കോളേജ്, ഗവ.ടെക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍ അല്‍ഫോന്‍സാ കോളേജ്, പാലാ, ളാലം എല്‍.പി സ്‌കൂള്‍, കരൂര്‍ എല്‍.പി സ്‌ക്കൂള്‍ എന്നിവിടങ്ങളിലായി താമസസൗകര്യമൊരുക്കും. 1500 ഓളം പേര്‍ക്ക് മൂന്നു ദിവസവും ഭക്ഷണവുമൊരുക്കും.വാർത്താ സമ്മേളനത്തിൽ സജിത്ത് ആർ എസ്. വേണു വേങ്ങക്കൽ, ഉണ്ണികൃഷ്ണൻ ആർ ശ്രീകുമാർ പി.എസ്. ശരത് കുമാർ സി.എസ് സജേഷ് ബാബു ഹൻസൽസേവ്യർ, മനോജ് എൻ.എൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.