ശബരിമലയിൽ തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു.

ആന്ധ്ര സ്വദേശി മുരുകാചാരി (41) ആണ് മരിച്ചത്. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് മല കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. പമ്പാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകുന്നേരം 5 മണിക്കാണ് സംഭവം ഉണ്ടായത്. 

എരുമേലി അട്ടിവളവിൽ ശബരിമല തീർത്ഥാടകരുടെ മിനി ബസ് മറിഞ്ഞു അപകടം ഉണ്ടായി. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ എരുമേലി ഗവൺമെൻ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാത്രി എട്ടരയോടെയാണ് അപകടം ഉണ്ടായത്. മോട്ടർ വാഹന വകുപ്പിൻ്റെ പെട്രോളിംഗ് സംഘമാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

അതേസമയം ശബരിമല സന്നിധാനത്തേക്ക് തീർഥാടക പ്രവാഹം. നവംബർ മാസത്തെ വെർച്വൽ ബുക്കിങ് സ്ലോട്ടുകളെല്ലാം നിറഞ്ഞു കഴിഞ്ഞു. ഇതുവരെ ഒന്നേകാൽ ലക്ഷത്തിലധികം തീർഥാടകരാണ് ദർശനം നടത്തിയത്. കഴിഞ്ഞ മണ്ഡലകാലങ്ങളിൽ വൃശ്ചികം പന്ത്രണ്ടിന് ശേഷം സന്നിധാനത്ത് തിരക്കേറിയിരുന്നെങ്കിൽ ഇക്കുറി ഓൺലൈൻ ബുക്കിംഗ് കൂടുതൽ കടുപ്പിച്ചതോടെ ആദ്യ ദിവസം മുതൽ 70,000 സ്ലോട്ടുകൾ നിറഞ്ഞു. 

ഇന്നലെ എഴുപതിനായിരം പേർ ബുക്ക് ചെയ്‌തതിൽ 66,795 പേർ ദർശനത്തിനെത്തി. പതിനായിരം സ്പോട്ട് ബുക്കിങ് ഉണ്ടെങ്കിലും ഇന്നലെ 3,117 പേർ എത്തിയിട്ടുണ്ട്. പരമ്പരാഗത പാതകളായ പുല്ലുമേട്, കരിമല വഴിയും തീർഥാടകർ എത്തിത്തുടങ്ങി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !