തിരുവനന്തപുരം;ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അര്‍ജുനെ പെരിന്തല്‍മണ്ണയിലെ സ്വര്‍ണക്കവര്‍ച്ചയില്‍ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി ബാലഭാസ്കറിന്റെ ബന്ധു പ്രിയ വേണുഗോപാൽ.
അപകടം വിദഗ്ധമായി ആസൂത്രണം ചെയ്തതെന്നും സ്വർണ്ണം പൊട്ടിക്കൽ നടത്താൻ അർജുന് കഴിയുമെന്ന് പെരിന്തൽമണ്ണ സംഭവത്തോടെ വ്യക്തമായതായി പ്രിയ പറഞ്ഞു.ഒപ്പമുണ്ടായിരുന്ന ക്രിമിനലുകളെ കുറിച്ച് അറിയാൻ ബാലുവിന് കഴിയാതെ പോയി. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി എന്തുകൊണ്ടാണ് ഈ ദുരൂഹതകളിൽ പ്രതികരിക്കാത്തതെന്ന് അറിയില്ലെന്നും പ്രിയ വേണുഗോപാൽ പ്രതികരിച്ചു. പെരിന്തൽമണ്ണ സ്വർണ്ണം പൊട്ടിക്കൽ കേസുമായി ബന്ധപ്പെട്ട് ബാലഭാസ്കറിന്റെ മുൻ ഡ്രൈവർ അർജുൻ അറസ്റ്റിലായതിന് പിന്നാലെയാണ് ബാലുവിന്റെ മരണത്തിന് ഇടയാക്കിയ അപകടം സംബന്ധിച്ച് ദുരൂഹത ആവർത്തിച്ച് കുടുംബാംങ്ങൾ വീണ്ടും രംഗത്തെത്തുന്നത്.
പൂന്തോട്ടം റിസോർട്ടുമായി ബന്ധപ്പെട്ടാണ് അർജുന്റെ കുടുംബവുമായി ബാലഭാസ്കറിനും ഭാര്യ ലക്ഷ്മിക്കും ബന്ധം ഉണ്ടായിരുന്നതെന്നും അർജുനെ ബാലുവിനൊപ്പം അയച്ചത് സ്വഭാവം നന്നാക്കിയെടുക്കാൻ ആയിരുനെന്നും ഗായിക കൂടിയായ പ്രിയ വേണുഗോപാൽ പറഞ്ഞു.ബാലഭാസ്കറിന്റെ മരണത്തിനുശേഷം ആരോപണ വിധേയരുടെ സാന്നിധ്യം വീട്ടിൽ ഉണ്ടായിരുന്നത് അച്ഛൻ ചോദ്യം ചെയ്തതോടെ ബാലുവിന്റെ വീട്ടിൽ നിന്ന് അദ്ദേഹത്തെ ഇറക്കി വിട്ടെന്നും പ്രിയ ആരോപിച്ചു.
സിബിഐ കോടതിയിൽ സമർപ്പിച്ചിരിക്കുന്ന തുടരന്വേഷണം റിപ്പോർട്ടിലെ വിശദാംശങ്ങൾ അറിഞ്ഞശേഷം അർജുനെതിരായ ആരോപണങ്ങൾ സിബിഐ സംഘത്തെ നിയമപരമായി അറിയിക്കുമെന്നും പ്രിയ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.