കോട്ടയം: കോട്ടയം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കായി പോക്സോ ആക്ട്, ജെ.ജെ ആക്ട് പ്രകാരമുള്ള കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിന്റെ നടപടിക്രമങ്ങൾ സംബന്ധിച്ചും, പ്രോസിക്യൂഷൻ സംബന്ധിച്ചും പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു.
കോട്ടയം പോലീസ് ക്ലബ്ബിൽ വച്ച് നടന്ന ക്ലാസിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐ.പി.എസ് നിർവഹിച്ചു. ശ്രീ.വി.സതീഷ് കുമാർ (കോട്ടയം അതിവേഗ പോക്സോ കോടതി ജഡ്ജ് ) ആണ് ക്ലാസ് നയിച്ചത്.ചടങ്ങിൽ അഡിഷണൽ എസ്.പി വിനോദ് പിള്ള, പ്രവീൺകുമാർ.ജി ( സിവിൽ ജഡ്ജ്, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി കോട്ടയം), സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പോൾ.കെ എബ്രഹാം എന്നിവരും പങ്കെടുത്തു.
ജില്ലയിലെ എല്ലാ ഡിവൈഎസ്പി മാരെയും, എസ്.എച്ച്.ഓ മാരെയും, ചൈൽഡ് വെൽഫെയർ ഓഫീസർമാരെയും ഉൾപ്പെടുത്തിയായിരുന്നു പരിശീലന ക്ലാസ് സംഘടിപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.