കോർക്ക് ;അയർലണ്ടിൽ മലയാളികളുടെ വ്യാപാര സ്ഥാപനത്തിന് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം.അയർലണ്ടിലെ കോർക്കിൽ ടൈലക്സ് എന്ന വ്യാപാര സ്ഥാപനം നടത്തുന്ന പ്രവാസി മലയാളികളായ കോട്ടയം, മൂവാറ്റുപുഴ സ്വദേശികളുടെ സ്ഥാപനമാണ് ഇരുട്ടിന്റെ മറവിൽ ആക്രമിച്ചത്,
യുകെയിലും നോർത്തേൺ അയർലണ്ടിലും നടന്ന വംശീയ കലാപത്തിന്റെ ഭീതിയിൽ നിൽക്കുന്ന അയർലണ്ടിൽ ഒരു വർഷം മുൻപ് ഡബ്ലിൻ കേന്ദ്രമായി കലാപം പൊട്ടിപുറപ്പെട്ടിരുന്നു,സംഭവത്തിൽ മലയാളികൾ അടക്കമുള്ളവർ പരിഭ്രാന്തരായെങ്കിലും കലാപം അടിച്ചമർത്തുന്നതിൽ അയർലണ്ട് സർക്കാർ കാണിച്ച പ്രതിജ്ഞാ ബദ്ധമായ നിലപാട് ഏറെ സ്ലാഹനീയമായിരുനെങ്കിലും കലാപകാരികളെ പൂർണ്ണമായി പിടികൂടാൻ സാധിക്കാത്തത് വീഴ്ചയായി തന്നെ നിലനിൽക്കുന്നു,സംഭവത്തെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതായും വ്യാപാര സ്ഥാപനത്തിനുള്ളിൽ മോഷണം നടന്നിട്ടുണ്ടോ എന്ന കാര്യവും പരിശോധിച്ച് വരികയാണ്..ഇന്നലെ രാത്രിയിൽ സ്ഥാപനം പൂട്ടിപ്പോയ പ്രവാസി മലയാളികൾ ഇന്ന് പുലർച്ചെ സ്ഥാപനം തുറക്കാൻ എത്തിയപ്പോഴാണ് സ്ഥാപനത്തിന്റെ മുൻഭാഗം അടിച്ചു തകർത്ത നിലയിൽ കാണപ്പെട്ടത്,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.