നാഗർകോവിൽ : തിരുവള്ളുവർ പ്രതിമയുടെ രജതജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി കന്യാകുമാരി സന്ദർശിക്കുന്നതിന്റെ ഭാഗമായി പത്തുകോടിയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നു.
ഡിസംബർ 31-ന് കന്യാകുമാരിയിൽ എത്തുന്ന മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ജനുവരി ഒന്നിനും കന്യാകുമാരിയിൽ ഉണ്ടാകും. വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.മുഖ്യമന്ത്രി കന്യാകുമാരിയിൽ എത്തുന്നതിന്റെ ഭാഗമായി കന്യാകുമാരിയുടെ മുഖച്ഛായ മാറ്റുന്ന രീതിയിലുള്ള നവീകരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഒന്നരക്കോടിയോളം ചെലവിൽ വിവിധ ഭാഗങ്ങളിൽ വൈദ്യുത വിളക്കുകൾ സ്ഥാപിക്കും. 44 ലക്ഷം ചെലവിൽ പാർക്കും, റോഡുകളുടെ നവീകരണവും നടത്തി പുതിയ കവാടങ്ങളും സ്ഥാപിക്കും.
ഗാന്ധിമണ്ഡപത്തിൽ 50 ലക്ഷം ചെലവിൽ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി.ബോട്ട് സർവീസിനുള്ള ടിക്കറ്റ് കൗണ്ടർ നവീകരിക്കാൻ ഒരു കോടി അനുവദിച്ചിട്ടുണ്ട്. കന്യാകുമാരി പഞ്ചായത്ത് ഫണ്ടും, പ്രത്യേക ഫണ്ടുകളും ഉപയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.