കോൺഗ്രസ്സുകാരെ ദൈവം രക്ഷിക്കട്ടെ, Adv.ബി.ഗോപാലകൃഷ്ണൻ:

തൃശൂർ ;കസേര കിട്ടാത്തതിന് പിണങ്ങി കോൺഗ്രസ്സിൽ ചേരുന്ന ആദ്യത്തെ രാഷ്ട്രീയക്കാരനായ സന്ദീപ് വാര്യർ കെ.മുരളീധരൻ പറഞ്ഞത് ഓർക്കണമായിരുന്നു.പാലക്കാട് വെച്ച് മുരളീധരൻ പറഞ്ഞത് കോൺഗ്രസ്സിൽ തന്നെ പ്രശ്നമാണ് പിന്നെ അയാൾ വന്നിട്ട് എന്ത് കാര്യം എന്നാണ്.

ജീവിതം മുഴുവൻ കോൺഗ്രസ്സിൽ പ്രവർത്തിച്ചവർക്ക് കസേര ഇല്ല അപ്പോഴാണ് അത്താഴം ഉണ്ണാൻ കസേര തപ്പി വാര്യര് കോൺഗ്രസ്സിലെത്തുന്നത്. പിന്നെ വാര്യർക്ക് സാധാരണക്കാർ ഇരിക്കുന്ന കസേര പോര ചുരുങ്ങിയത് വി ഡി സതീശൻ്റെ കസേര എങ്കിലും വേണ്ടിവരും. അതിനുള്ള എല്ലാ തൊരപ്പൻ പണിയും അറിയുന്ന ആളാണ് സന്ദീപ് വാര്യർ: സരിൻ്റെ ഒറ്റപ്പാലത്തെ കസേര നോക്കിയാണ് കോൺഗ്രസ്സിൽ ചേക്കേറിയത്.തുടക്കം കൊള്ളാം വിഷം ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറിയിൽ നിന്ന് സ്നേഹത്തിൻ്റെ കടയിൽ കൂപ്പൺ മേടിക്കാൻ കയറി എന്നാണ് അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞത്. 

എടൊ സന്ദീപ് വാര്യരെ വിഷഫാക്ടറിക്ക് തൻ്റെ വീട്ടിലെ സ്ഥലം കൊടുത്തിരുന്നുവെന്നും വിഷം വിൽക്കാനുള്ള മൊത്തക്കച്ചവടക്കാരനാണ് തൻ്റെ അമ്മാവനെന്നുമായിരുന്നല്ലൊ ഇന്നലെ വരെ കാച്ചിയത്. കോൺഗ്രസ്സ് ദുർഭരണം സൈനികരോട് കാട്ടിയ നന്ദികേടിനെതിരെ പടപൊരുതായ അഭിമാനിയായ സൈനീകൻ്റെ മകനാണ് താൻ എന്നായിരുന്നല്ലൊ ഇന്നലെ വരെ ഉണ്ടായിരുന്ന വീമ്പ് പറച്ചിൽ 'ഒരു കസേരക്ക് വേണ്ടി അഛനേയും RSS പ്രചാരകനായിരുന്നു എന്ന് താങ്കൾ പറഞ്ഞ അമ്മാവനേയും താങ്കൾ മറന്നു പോയൊ? ബി.ജെ.പി യുടെ നാവായിരുന്നു താൻ എന്ന് പറഞ്ഞതിനോട് വിയോജിപ്പ്ല്ലങ്കിലും കാലും കയ്യുമായിരുന്നു എന്ന് പറയരുത്. 

ഒരു കൊടി കെട്ടിയ പാരമ്പര്യമൊ കഷ്ടപ്പാടൊ താങ്കൾ ഈ പാർട്ടിക്ക് വേണ്ടി ചെയ്തിട്ടില്ല'താങ്കൾക്ക് പറ്റിയ പാർട്ടിയിലേക്ക് തന്നെയാണ് താങ്കൾ പോയിരിക്കന്നത്. പക്ഷെ അവിടെ കഷ്ടപ്പെടുന്ന ധാരാളം കോൺഗ്രസ്സ് പ്രവർത്തകരുണ്ട്. അവരെ ഓർത്ത് എനിക്ക് സഹതാപവുമുണ്ട്. പക്ഷെ ബി ജെ പിയിൽ നിന്ന് താങ്കൾ പോയത് നന്നായി.കാരണം ഈ പാർട്ടിയിൽ തുടരണമെങ്കിൽ സഹനം വേണം - ആർത്തി പാടില്ല' എല്ലാം നഷ്ടപ്പെടുമെന്ന് സ്വയം നിശ്ചയം ചെയ്ത് ഇറങ്ങി തിരിച്ചവരുടെ സംഘടനയാണ് സംഘപരിവാർ അവിടെ കസേരക്ക് സ്ഥാനം ഇല്ല കസേര പോയിട്ട് കിടപ്പാടം ഇല്ലാതെയും കാടക്കാൻ കിറപ്പായില്ലാതെയും കഴിയുന്ന പതിനായിരക്കണക്കിന് പാവപ്പെടനിഷ്ക്കളങ്കരായ സംഘ പ്രവർത്തകരുടെ സംഘടനയാണ് ബി.ജെ.പി.അവിടെ താങ്കൾക്ക് തുടരണമെങ്കിൽ മനസ്സിലെ അധികാരത്തോടുള്ള ആർത്തി ഇല്ലാതാകണം.

അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും നീരസങ്ങളും പരിഗണന കിട്ടാതെ വരലും ഒക്കെ ഉണ്ടാകാം.പക്ഷെ മനസ്സിൽ ആദർശം ഉള്ളവർക്ക് അധികാരത്തിൻ്റെ ആർത്തിയിൽ കസേര കിട്ടാത്തതിന് പാർട്ടിയെയും പ്രവർത്തകരേയും ഉപേക്ഷിക്കാനാവില്ല: അതു കൊണ്ടാണ് ഞാൻ പറഞ്ഞത് സ്നേഹത്തിൻ്റെ കടയിലെ അത്താഴ മാ ണ് വാര്യർക്ക് നല്ലത്. ഇവിടെ ഞങ്ങൾ ബലിദാനികളെ സ്മരിച്ച് കഷ്ടപ്പെടുന്ന പ്രവർത്തകരോടപ്പം നടന്നും പോസ്റ്റർ ഒട്ടിച്ചും ഞങ്ങളുടെ ആദർശത്തോടപ്പം ജീവിച്ചോളാം. താങ്കൾ ചെന്ന് രാജ്യ ദ്രോഹികളോടപ്പം സ്നേഹവിരുന്നിൽ പങ്കെടുത്ത് താങ്കളുടെ ഭാഷയിൽ ഇറ്റലിക്കാരി മദാമ്മക്ക് ഓശന പാടു: ...'നമസ്കാരം നേരിൽ കാണാതിരിക്കട്ടെ' ബി - ഗോപാലകൃഷക്കൽ

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !