ഹൃദയം എന്നത് ജീവൻ്റെ മിടിപ്പാണ്. ഈ മിടിപ്പ് നിലച്ചാൽ ആയുസ് തീരും.
ഇത് മനുഷ്യൻറേതാണെങ്കിലും മൃഗങ്ങളുടേതാണെങ്കിലും. ഹൃദയാരോഗ്യത്തെ ബാധിക്കുന്ന പല കാര്യങ്ങളും. ഇതിൽ കൊളസ്‌ട്രോൾ, ബിപി, പ്രമേഹം എന്നിവയെല്ലാം ഹൃദയാരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. വ്യായാമം, നല്ല ഭക്ഷണം എന്നിവയെല്ലാം തന്നെ ഹൃദയാരോഗ്യത്തിന് പ്രധാനമാണ്. ഹൃദയത്തിൻ്റെ ആരോഗ്യത്തിന് ഗുണകരമായ ചില ഭക്ഷണ വസ്തുക്കളുണ്ട്. ഇവ കഴിയുന്നത് ഏറെ ഗുണങ്ങൾ നൽകും. ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാൻ സഹായിക്കുന്നു. അതുപോലെ ചില ഭക്ഷണ വസ്തുക്കളെക്കുറിച്ചറിയാം.
ഹൃദയം നന്നാകാൻ ഇവ കഴിയ്ക്കാം🫀
മത്സ്യം 🐟🦐
ഭക്ഷണത്തോടൊപ്പം മത്സ്യം ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യം വർദ്ധിപ്പിക്കും. മത്സ്യത്തിൽ അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡ് രക്ത ധമനിയുടെ തടസ്സങ്ങൾ നീക്കാൻ സഹായിക്കുന്നു. ചെറിയ മത്സ്യങ്ങൾ ഏറെ നല്ലതാണ്. ഇറച്ചി കഴിയുന്നതും കുറയ്ക്കുക. തൊലി കളഞ്ഞ ചിക്കൻ കഴിക്കാം. ഇവ കറി വച്ച് കഴിയ്ക്കുന്നതിന് ഏറെ നല്ലതാണ്.
ക്യാരറ്റ്🥕
ക്യാരറ്റ് കഴിയ്ക്കുന്നതും ക്യാരറ്റ് ജ്യൂസ് കുടിക്കുന്നതും ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണ്. ബീറ്റാ കരോട്ടിൻ രക്തത്തിലെ ചീത്ത കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. ഇത് ഹൃദയത്തിലേക്കുള്ള രക്തയോട്ടം ശരിയായി നടക്കാൻ സഹായിക്കും. ഇത് രക്തസമ്മർദ്ദം കുറയ്ക്കുക മാത്രമല്ല, ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.ക്യാരറ്റിൽ ബീറ്റാ കരോട്ടിൻ, വൈറ്റമിൻ എ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പുഷ്ടമായതിനാൽ രക്തസമ്മർദ്ദം കുറയുന്നു.
നട്ട്സ്🥜
ഹൃദയാരോഗ്യത്തിന് നല്ലതാണ്. ഇതിൽ പ്രോട്ടീൻ, ആൻറിഓക്‌സിഡൻ്ററുകൾ, കാൽസ്യം, ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ദീർഘനേരം വയർ നിറഞ്ഞതായി തോന്നും ഹൃദയത്തിൻ്റെ ആരോഗ്യം നിലനിർത്താനും നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയെയും കൊളസ്ട്രോൾ നിലയെയും നിയന്ത്രിക്കാനും സഹായിക്കുന്നു. ഇതിൽ തന്നെ ബദാം ഏറെ നല്ലതാണ്. വാൾനട്‌സ് പോലുള്ളവയും ഗുണം നൽകുന്ന ഒന്നാണ്. സീഡുകളും ഏറെ നല്ലതാണ്.
ഓട്സ് 🍚
ഓട്‌സ് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള് കുറയ്ക്കുന്നതിനും ഹൃദയത്തിൻ്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും സഹായിക്കുക. ഇതിൽ അടങ്ങിയിരിക്കുന്ന ബീറ്റ ഗ്ലൂക്കൻ, ദഹിക്കുന്ന നാരുകൾ, ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. അതിനാല്\u200d തൻ്റെ ഹൃദയത്തിൻ്റെ ആരോഗ്യത്തെ നല്ലരീതിയില്\u200d സംരക്ഷിക്കുന്നു.പ്രോസസ് ചെയ്ത ഓട്സല്ല ഗുണം നല്\u200dകുക, ഇതാണ് നല്ലത് റോൾഡ് ഓട്സോ സ്റ്റീൽകട്ട് ഓട്സോ ആണ്. പൊതുവേ ഓയിലുകൾ ഹൃദയാരോഗ്യത്തിന് കേടാണെങ്കിലും ഒലീവ് ഓയിൽ നല്ലതാണ്. ഇത് ചൂടാക്കാതെ കഴിയേണ്ടത് പ്രധാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.