കൂടാതെ:ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളിൻ്റെ മുഖത്ത് ദ്രാവകമൊഴിച്ച് യുവാവ്.
ശനിയാഴ്ചയാണ് സംഭവം. പ്രചാരണത്തിനെത്തിയ അരവിന്ദ് കേജ്‌രിവാളിൻ്റെ മുഖത്ത് യുവാവ് ദ്രാവകമൊഴിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാർ ഉടനടി ഇടപെട്ടതാണ് കെജ്‌രിവാളിന് രക്ഷയായത്. അരവിന്ദ് കെജ്‌രിവാളിന് അടുത്തേക്ക് യുവാവ് എത്തുന്നതും പിന്നീട് ദ്രാവകമൊഴിക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നു. കെജ്‌രിവാള് മുഖം തുടങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിന് പിന്നിൽ ബിജെപിയാണെന്ന് ആംആദ്മി ആരോപിച്ചു.
ബിജെപി നേതാക്കൾ നിരന്തരം അരവിന്ദ് കെജ്‌രിവാളിനെ ആക്രമിക്കുകയാണ്. നാഗോലയിലും ഛാത്തർപൂരിലും കെജ്‌രിവാള് ആക്രമിക്കപ്പെട്ടു. വിഷയത്തിൽ കേന്ദ്രസർക്കാരും ആഭ്യന്തരമന്ത്രിയും ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഡൽഹിയിൽ വിവിധ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വെടിവെപ്പ് തുടർകഥയാകണമെന്ന് സൗരഭ് ഭരദ്വാജ് പറഞ്ഞു. ഗുണ്ടാസംഘങ്ങളുടെ ജനങ്ങളോട് പണമാവശ്യപ്പെടുന്ന സാഹചര്യമാണ്. ഗ്രേറ്റർ കൈലാഷിൽ ജിം ഉടമ കൊല്ലപ്പെട്ടു. പഞ്ചശീലിൽ ഒരാളെ കുത്തിക്കൊല്ലുകയും ചെയ്തു. കെജ്‌രിവാള് തുടര്ച്ചയായി ആക്രമിക്കപ്പെടുന്നു. ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാർ പരാജയമാണെന്നും സൗരഭ് ഭരദ്വാജ് കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.