സർക്കാർ ഭൂമിയിലെ ലക്ഷങ്ങൾ വിലവരുന്ന മരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം;സർക്കാർ ഭൂമിയിലെ ലക്ഷങ്ങൾ വിലവരുന്ന തേക്ക് മരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ,

ആര്യനാട്‌ ഹൌസിംഗ്‌ ബോര്‍ഡ്‌ കോളനി ഭാഗത്തെ ലക്ഷങ്ങൾ വിലവരുന്ന 6 തേക്കുമരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിലാണ് മുതുവിളാകത്തുകുഴി ശിശിരം വീട്ടില്‍ ശശിധരന്‍ മകന്‍ ബിജുകുമാര്‍ (45) നെ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തത്, മരങ്ങൾ മുറിച്ചു കടത്തിയതിനെ തുടർന്ന് ആര്യനാട്‌ വില്ലേജ്‌ ഓഫീസര്‍ നല്‍കിയ പരാതിയെ തുടർന്ന്‌ ആര്യനാട്‌ പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു..

തുടർന്ന് വിൽപ്പനയ്ക്കായി ലോറിയിൽ കൊണ്ടുപോയ മരങ്ങൾ നാഗർ കോവിൽ ഭാഗത്തുനിന്നും ആര്യനാട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്‌ടർ വി എസ് അജീഷിന്റെ നേതൃത്വത്തിൽ അതി സാഹസികമായാണ് പിടികൂടിയത്,

സബ് ഇൻസ്‌പെക്ടർ കെ വേണു,എസ് സിപിഒ ജിജു,സിപിഒ മുകേഷ്,എന്നിവരടങ്ങിയ സംഘമാണ് കുറ്റവാളികളെ പിടികൂടിയത്,തുടർന്ന് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ തുടർനടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു,

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !