കേരള സർക്കാറിന്റെ കീഴിൽ വരുന്ന നോര്‍ക്ക വകുപ്പിന് കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് പുതിയ ടോള്‍ ഫ്രീ നമ്പര്‍ സേവനം തുടങ്ങി. കോള്‍ സെന്റര്‍ ടോള്‍ ഫ്രീ നമ്പര്‍- 18008908281. നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ഭാഗമായാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സൗജന്യ ടോള്‍ ഫ്രീ നമ്പര്‍ സേവനം. പ്രവാസികളുടെ ക്ഷേമം ലക്ഷ്യം വെച്ചാണ് ഈ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ പ്രവാസികൾക്കും ബന്ധപ്പെട്ടവർക്കും എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ഈ നമ്പറുകളിൽ ബന്ധപ്പെടാം.
1. തിരുവനന്തപുരം കോള്‍ സെന്റര്‍ നമ്പര്‍: 0471-2465500.
2. പൊതുവായ അന്വേഷണങ്ങള്‍ക്ക്: 7736850515.
3. പ്രവാസി ഡിവിഡന്റ് പദ്ധതിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക്: 8078550515.
4. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ അന്വേഷണങ്ങള്‍ക്ക്: 0471-2785500.
5. എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍ ജില്ലകളിലെ അന്വേഷണങ്ങള്‍ക്ക്: 0484-2331066.
6. കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ അന്വേഷണങ്ങള്‍ക്ക്: 0495-2304604.
7. മലപ്പുറം ജില്ലയിലെ അന്വേഷണങ്ങള്‍ക്ക്: 0483-2734604
പൊതുജന സമ്പര്‍ക്ക സേവനങ്ങള്‍ വിപുലമാക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ കോള്‍ സെന്ററിലെ ടോള്‍ ഫ്രീ നമ്പരില്‍ വിവരങ്ങള്‍ അറിയുന്നതിനായി പൊതുജനങ്ങള്‍ക്കും ക്ഷേമനിധി അംഗങ്ങള്‍ക്കും ബന്ധപ്പെടാമെന്ന് പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ എം.ബി. ഗീതാ ലക്ഷ്മി പറഞ്ഞു.നിലവില്‍ എട്ട് ലക്ഷത്തില്‍പരം പ്രവാസികള്‍ പ്രവാസി ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുണ്ട്. ഇതില്‍ നിന്നും 65,000 പ്രവാസികള്‍ പെന്ഷന് വാങ്ങിച്ചുവരുന്നു.
നിരവധിപ്പേര്‍ ഒരേ സമയം ഫോണ്‍ ചെയ്യുന്നതു മൂലം പ്രവാസി ക്ഷേമ ബോര്‍ഡില്‍ വിളിക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. കോള്‍ സെന്ററിന്റെ ഭാഗമായി പുതിയ ടോള്‍ ഫ്രീ നമ്പര്‍ വന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെട്ടിരിക്കുകയാണ്.ഇതുവരെ അംഗമാകാത്ത പ്രവാസികളും മുന്‍ പ്രവാസികളും അംഗത്വമെടുത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തുക ക്ഷേമ പെന്ഷന് ലഭ്യമാക്കുന്ന പ്രവാസി ക്ഷേമനിധിയുടെ ഭാഗമാകണമെന്നും ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അഭ്യര്‍ഥിച്ചു.അതിനിടെ വിദേശത്തെ തൊഴിലവസരം, പ്രവാസികളെ ലക്ഷ്യമിട്ടുള്ള വ്യാജ നിക്ഷേപ അവസരങ്ങള്‍, മണിച്ചെയിന്‍, സ്റ്റുഡന്റ് വിസാ ഓഫറുകള്‍, വിസിറ്റ് വിസ (സന്ദര്‍ശനവിസ) വഴിയുളള റിക്രൂട്ട്മെന്റ് എന്നിവ സംബന്ധിച്ച് വിവിധ നവമാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക. ഇത്തരത്തില്‍ വ്യാജ പരസ്യങ്ങള്‍ നല്കി ഉദ്യോഗാര്‍ഥികളെ കബളിപ്പിക്കുന്നുവെന്ന പരാതികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദ്ദേശം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.