ജമ്മു;ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്നും എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ജമ്മുകശ്മീർ നിയമസഭയിൽ കയ്യാങ്കളി,
സ്വതന്ത്ര എംഎൽഎ ഷെയ്ഖ് ഖുർഷീദാണ് ബാനറുമായി നിയമസഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങിയത് ഖുർഷീദിനെ പിന്തുണച്ച് ഏതാനും ഏതാനും നാഷണൽ കോൺഫറൻസ് അംഗങ്ങളും രംഗത്തെത്തിയതോടെ സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങിയ ബിജെപി അംഗങ്ങളും ഖുർഷീദും മറ്റ് നിയമസഭാ അംഗങ്ങളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയിലേക്കും സംഭവം വഴിമാറി വ്യാഴാഴ്ച വിളിച്ചു ചേർത്ത നിയമസഭാ സമ്മേളനത്തിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്.
തുടർന്ന് സംഘർഷം ഉണ്ടാക്കിയ സ്പീക്കർ അബ്ദുൾ റഹീം റാതറിൻ്റെ നിർദേശപ്രകാരം മൂന്ന് എംഎൽഎമാരെയും സഭയിൽ നിന്ന് പുറത്താക്കി.ഭരണഘടനാപരമായ ഉറപ്പുകൾ പുനഃസ്ഥാപിക്കുന്നതിനും ഈ വ്യവസ്ഥകൾ പുനഃസ്ഥാപിക്കുന്നതിനുള്ള ഭരണഘടനാ സംവിധാനങ്ങൾ രൂപപ്പെടുത്തുന്നതിനും വേണ്ടി കേന്ദ്രഭരണ പ്രദേശത്തെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായി ഒരു “സംവാദം” ആവശ്യപ്പെട്ട് പ്രത്യേക പദവി സംബന്ധിച്ച പ്രമേയം നിയമസഭ പാസാക്കിയതിന് തൊട്ടുപിന്നാലെയാണിത്.
ഇന്നലെയും പ്രമേയം അവതരിപ്പിച്ചപ്പോൾ ബി.ജെ.പി എം.എൽ.എമാർ സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചതായും കോൺഫറൻസ് അംഗങ്ങൾ പറയുന്നു.അതേ സമയം പ്രമേയത്തിൽ ഷെയ്ഖ് ഖുർഷീദും ഒപ്പുവച്ചു.“ആർട്ടിക്കിൾ 370, ആർട്ടിക്കിൾ 35 എ എന്നിവ അവയുടെ യഥാർത്ഥ രൂപത്തിലും മാറ്റമില്ലാത്ത രൂപത്തിലും പുനഃസ്ഥാപിക്കണമെന്നാണ് ജമ്മു കാശ്മീർ നിയമ സഭയിലെ കോൺഗ്രസ് ഉൾപ്പെടെയുള്ള ഭരണപക്ഷ അംഗങ്ങളുടെ ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.