പാലക്കാട്: പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി പി.സറിൻ്റെ പേര് വ്യാജമായി പട്ടികയിൽ ഉൾപ്പെടുത്താൻ സഹായം നൽകിയത് ബിജെപി ഭരിക്കുന്ന മുനിസിപ്പാലിറ്റിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
ആറ് മാസം പോലും മണ്ഡലത്തിൽ വിഷയത്തിൽ സംവാദത്തിന് തയ്യാറെന്ന സരിൻ്റെ വെല്ലുവിളിയോടും വി ഡി സതീശൻ പ്രതികരിച്ചു. വിശ്വാസ്യതയുള്ള ആളുകളുമായി സംവാദത്തിനില്ല. വിശ്വാസ്യതയുള്ള സിപിഐ ഐഎം നേതാക്കൾ വരട്ടെ. അപ്പോൾ ആലോചിക്കാമെന്നും വി ഡി സതീശൻ പറഞ്ഞു.
വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന് പറയുന്ന സിപിഐഎം ജില്ലാ സെക്രട്ടറി എൽഡിഎഫ് സ്ഥാനാർത്ഥിയുടെയും ഭാര്യയുടെയും വോട്ടാണ് ആദ്യം തടയേണ്ടത്. ഇവിടെ താമസക്കാരനല്ലാത്ത സ്ഥാനാർത്ഥി, ഭാര്യയുടെയും ഭാര്യയുടെയും വോട്ട് ഒരു ബൂത്തിൽ അവസാനമായി ചേർത്തിട്ടുണ്ടെന്ന് വി ഡി സതീശൻ നേരത്തെ പറഞ്ഞിരുന്നു.
തിരുവില്വാമലക്കാരനായ സ്ഥാനാർത്ഥി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വേണ്ടി ഒറ്റപ്പാലത്ത് വോട്ട് ചേർത്തു. അവിടെ നിന്നുമാണ് പാലക്കാട് ഇപ്പോൾ വോട്ട് ചേർത്തിരിക്കുന്നത്. അഡീഷണൽ ലിസ്റ്റിൽ അവസാനത്തെ വോട്ടാണ് എൽഡിഎഫ് സ്ഥാനാർത്ഥിയുടേയും ഭാര്യയുടേയും. ഇങ്ങോട്ട് ആരോപണം ഉന്നയിക്കുമ്പോൾ നാല് വിരൽ സ്വന്തം നെഞ്ചത്തേക്ക് ആണെന്ന് സിപിഐഎം ആലോചിക്കണം. എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വോട്ട് ചേർത്തിരിക്കുന്നത് വ്യാജമാണ്.
സിപിഐഎം ജില്ലാ സെക്രട്ടറി ആദ്യം പോയി സ്ഥാനാർത്ഥിയെയും ഭാര്യയെയും തടയട്ടെ. ആറ് മാസം തുടർച്ചയായി താമസിച്ചതിൻ്റെ റെസിഡൻസ് സർട്ടിഫിക്കറ്റ് നൽകിയാൽ മാത്രം വോട്ട് ചേർക്കാനാവൂ. എന്നാൽ എൽഡിഎഫ് സ്ഥാനാർത്ഥി ആറ് മാസം തുടർച്ചയായി പാലക്കാട്ട് താമസിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് നടക്കുമെന്ന് കണ്ടപ്പോഴാണ് സ്ഥാനാർത്ഥിയാകുന്നതിന് വേണ്ടി ഇവിടെ വാടക വീട് എടുത്തതെന്നും വി ഡി സതീശൻ പറഞ്ഞു.
വോട്ട് ചേർക്കുന്നതിന് വേണ്ടി അദ്ദേഹം ഹാജരാക്കിയത് വ്യാജ സർട്ടിഫിക്കറ്റുകളാണ്. ആദ്യം എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വോട്ട് തടഞ്ഞ ശേഷം സിപിഐഎം ജില്ലാ സെക്രട്ടറി മറ്റുള്ളവരുടെ വോട്ട് തടഞ്ഞാൽ മതിയെന്നും വി ഡി സതീശൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.