കൊച്ചി: സഹകരണ മേഖലയിലെ സാമ്പത്തിക ഇടപാടുകൾ അഴിമതി തീണ്ടാത്തതുമായി തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
71 മത് സഹകരണ വാരാഘോഷത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി സംസാരിക്കുകയായിരുന്നു. കൗശലകശമായി ഇടപെട്ട് ക്രമക്കേടുകൾ പൂണ്ണമായി ഇല്ലാതാക്കാനുള്ള ശ്രമം നടത്തണം. അപൂ ഉൽപാദനമായി നടക്കുന്ന ഇത്തരം ക്രമക്കേടുകൾ സഹകരണ മേഖലയുടെ പൊതുവായ ഖ്യാതിക്ക് കോട്ടമുണ്ടാക്കുന്നതാണ്. സമൂഹത്തിലെ അപചയത്തിൻ്റെ സഹകാരികളിൽ ചിലരും ഇരയാകുന്നതിൻ്റെ ഭാഗമായി സംഭവിക്കുന്നതാണിത്.
സഹകരണ സ്ഥാപനങ്ങളിലെ അതികാശമായ പരിശോധനയിലും ഇടപെടലിലും വന്ന മാറ്റം ഇത്തരം കാര്യങ്ങളിലേക്ക് നയിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കണം.ഓരോ സ്ഥാപനത്തിൻ്റെയും ഓഡിറ്റ് നടത്തുന്നതിന് ചുമതലപ്പെട്ടവ വഴിവിട്ട നീക്കങ്ങൾ കണ്ടെത്തി തിരുത്തൽ നടപടി സ്വീകരിക്കണം. സഹകരണ മേഖലയിലാകെ പ്രശ്‌നമാണ് എന്ന് വരുത്തിതീർക്കുന്നതിനുള്ള ബോധപൂ വ്യാപകമായ ശ്രമങ്ങളെ തിരിച്ചറിയണം.
സഹകരണ മേഖലയുടെ ശേഷി കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ക്രമക്കേടുകൾ പെരുപ്പിച്ച് കാണിക്കുന്നത്. വാണിജ്യബാങ്കുകളിലും ഇത്തരം സാമ്പത്തിക ക്രമക്കേടുകൾ നടക്കാറുണ്ട്. ക്രമക്കേടുകളെ ഇല്ലാതാക്കുന്നതിനുള്ള ഇടപെടലാണ് അവിടെയും നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ സഹകരണമേഖലയിലെ ഒരു നിക്ഷേപകൻ്റെയും ചില്ലിക്കാശ് പോലും നഷ്ടപ്പെടില്ല. ഒരിടത്തും നിക്ഷേപത്തിന് പണം നഷ്ടപ്പെട്ടിട്ടില്ല. നിക്ഷേപക നിക്ഷേപത്തിന് ആശങ്കയും വേണ്ട. കേരളത്തിലെ സഹകരണ മേഖലയെ പൂണമായി വിശ്വസിക്കാം. കേരളത്തിലെ സഹകരണ മേഖലയിൽ 2.5 ലക്ഷം കോടി രൂപ നിക്ഷേപമുണ്ട്.
ഇത് കേരളത്തിലെ സഹകരണ മേഖലയ്ക്ക് മാത്രം അവകാശപ്പെടാവുന്ന പ്രത്യേകതയാണ്. ഓരോ നിക്ഷേപവും ഭദ്രമായിരിക്കും. ക്രമക്കേടുകൾ നടക്കുന്നുണ്ടെങ്കിൽ അത് പരിഹരിക്കുന്നതിനുള്ള സംവിധാനമുണ്ടാക്കും. ഇതിനുള്ള എല്ലാ സംവിധാനവും സ സിഡൻ്ററും സഹകരണ മേഖലയും ഒരുക്കും.
സഹകരണ മേഖലയിലെ ക്രെഡിറ്റ് മേഖലയ്ക്കൊപ്പം ഉപഭോക്തൃ മേഖലയും ഫലപ്രദമായി പ്രവചിക്കുകയും വിലക്കയറ്റം പിടിച്ചുനിറുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്യുന്നു. മൂല്യവത്തായ പദ്ധതികൾ തയ്യാറാക്കുന്നതിനുള്ള കാ ഉൽപാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ സംഭരിച്ച് കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളിൽ മേഖലയ്ക്ക് ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയും.
മൂല്യവത്തായ നിർമ്മാണങ്ങളുണ്ടാക്കുന്ന വ്യത്യസ്ത പാക്കുകൾ വ്യവസായ മേഖലയുടെ സഹകരണത്തോടെ കേരളത്തിൽ പലയിടത്തും പുരോഗമിക്കുകയാണ്. കേരളത്തെ പുതിയ മാനത്തിലേക്ക് വളത്താവ് സഹകരണ മേഖലയ്ക്ക് ഇടപെടാൻ കഴിയും.
സഹകരണ മേഖലയിലെ ആശുപത്രികൾ ചിലയിടങ്ങളിൽ നന്നായി പ്രവർത്തിക്കുന്നുണ്ട്. അത് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണം. സാങ്കേതിക വൈദഗ്ധ്യ മേഖലയിലും സഹകരണ മേഖല ഇടപെടണം. വ്യവസായ സഹകരണ മേഖല, ക്ഷീര സംഘങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ പ്രവത്തിക്കുന്ന സംഘങ്ങളോടെല്ലാം ഒരേതരത്തിലുള്ള സമീപനം സ്വീകരിക്കണം. എല്ലാ മേഖലകളെയും സമാന രീതിയിൽ പരിഗണിക്കണം. അത് പരിശോധിക്കുന്ന സംവിധാനവും വേണം.
വ്യവസായ മേഖലയും പൊതുസഹകരണ മേഖലയും ഒരേപോലെ ഇടപെടുന്ന സ്ഥാപനങ്ങൾ. ആ സ്ഥാപനങ്ങളിൽ ഏതെങ്കിലും വിധത്തിലുള്ള ഏറ്റക്കുറച്ചിലുകളുണ്ടാകാൻ പാടില്ല. വ്യാവസായിക രംഗത്ത് സഹകരണ മേഖല കൂടുതൽ ശക്തിപ്പെടുത്തണം. വ്യവസായ സഹകരണ സംഘങ്ങൾ കൂടുതലായി വളർത്തിയെടുക്കണം. അത്തരം സംഘങ്ങൾക്ക് ആവശ്യമായ സഹായവും പിന്തുണയും നൽകണം. ഇളവുകൾ നൽകുമ്പോൾ എല്ലാ മേഖലയെയും ഒരുപോലെ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.