തിരുവനന്തപുരം: വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണനും കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്തിനു എതിരെ നടപടി.
ഇരുവരേയും സസ്‌പെൻഡ് ചെയ്തു. മല്ലു ഹിന്ദു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തിലാണ് ഗോപാലകൃഷ്ണനെ സസ്‌പെൻഡ് ചെയ്തത്. അഡീഷണൽ രണ്ട് സർവീസ് ചടങ്ങുകൾ ലംഘിച്ചുവെന്ന് ചീഫ് സെക്രട്ടറി കണ്ടെത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇരുവരേയും സസ് പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശുപാർശ ചീഫ് സെക്രട്ടറി മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിച്ചിരുന്നു. ഇത് അംഗീകരിച്ചതാണ് നടപടി.
മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന പേരിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് വിവാദമായിരുന്നു. വ്യവസായ വകുപ്പ് കെ ഗോപാലകൃഷ്ണനാണ് വാട്‌സാപ്പ് ഗ്രൂപ്പ് തുടങ്ങിയതെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ തൻ്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടു എന്ന വിശദീകരണവുമായി ഗോപാലകൃഷ്ണൻ രംഗത്തെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി സഹപ്രവർത്തകർക്ക് സന്ദേശമയക്കുകയും ചെയ്തു. എന്നാൽ ഗോപാലകൃഷ്ണൻ്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടില്ല എന്നായിരുന്നു ഡിജിപിയുടെയും മെറ്റ്യൂട്ടിൻ്റെയും കണ്ടെത്തൽ.
ഗോപാലകൃഷ്ണനെതിരെ നടപടി സ്വീകരിച്ചത്. അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെതിരെ പരസ്യ പ്രതികരണം നടത്തി കഴിഞ്ഞ ദിവസമാണ് എൻ പ്രശാന്ത് രംഗത്തെത്തിയത്. എൻ പ്രശാന്ത് എസ്‌സി, എസ്‌ടി വകുപ്പിൻ്റെ കീഴിലുള്ള ഉന്നതിയിലുണ്ടായിരുന്ന കാലത്തെ ചില ഫയലുകൾ ഇല്ലെന്ന വാർത്തയാണ് കടന്നാക്രമണത്തിന് പിന്നിൽ. വാർത്ത പുറത്തുവിട്ടത് ജയതിലക് ആണെന്നായിരുന്നു പ്രശാന്തിൻ്റെ ആരോപണം.
ഇക്കാര്യം ചൂണ്ടിക്കാട്ടി മാടമ്പള്ളിയിലെ യഥാർത്ഥ ചിത്തരോഗി ജയതിലകയാണെന്ന് പ്രശാന്ത് ആക്ഷേപിച്ചിരുന്നു. മല്ലു ഹിന്ദു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തിൽപ്പെട്ട കെ ഗോപാലകൃഷ്ണനേയും പ്രശാന്ത് പരിഹസിച്ചിരുന്നു. നേരത്തെ ഉന്നതിയിലുണ്ടായിരുന്ന വ്യവസായ വകുപ്പ് ഡയറക്ടറുടെ ഓർമ്മശക്തി ഹാക്ക് ചെയ്തതാണോ എന്ന് സംശയമുണ്ടെന്നായിരുന്നു പ്രശാന്തിൻ്റെ പരിഹാസം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.