കാട്ടാക്കട : പൂവച്ചൽ പുളിങ്കോട് ക്ഷേത്രത്തിൽ കവർച്ച പ്രതിയെ പിടികൂടിയത് പോലീസ് സംഭവസ്ഥലത്ത് എത്തി അരമണിക്കൂറിനുള്ളിൽ.
വെള്ളറട സ്വദേശി രാമചന്ദ്രൻ വാഴിച്ചലിൽ നിന്ന് തൊണ്ടി മുതൽ പിടികൂടിയത്. ക്ഷേത്ര ഓഫീസ് കുത്തിതുറന്നാണ് കവർച്ച നടന്നത്. 10 പവൻ സ്വർണവും പണവും കവർന്നു. ദേവിക്ക് ചാർത്തുന്ന സ്വർണ്ണ താലിമാല മൂക്കുത്തി, 50 പൊട്ട്, വെള്ളിയിൽ നിർമ്മിച്ച വെള്ളിനാഗം, നാഗ മുട്ടയും 2500 രൂപയും, പരിഹാര പൂജയ്ക്ക് ഉണ്ടായിരുന്ന പിടിപ്പണവും ആണ് മോഷ്ടിച്ചത്.
രാവിലെ ആറുമണിക്ക് ക്ഷേത്രം പരിസരം ശുചീകരിക്കാൻ എത്തിയ സമീപവാസി ആനന്ദവല്ലിയൻ ഓഫീസ് തുറന്നു കിടക്കുന്നത് കാണുന്നത്. സംശയം തോന്നിയ ഇവർ ക്ഷേത്ര ഭരണസമിതിയെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസിൽ വിവരം അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് എത്തി പരിശോധന നടത്തി വരും. ഞാറാഴ്ച്ച വിവാഹം പുളിങ്കോട് ദേവീകൃപയിലെ സജിയുടെ വീട്ടിലും മോഷ്ടാവ് ഇന്നലെ എത്തിയതായി വിവരം ലഭിക്കുന്നു.
തുടർന്ന് അവിടെനിന്നും ലഭിച്ച സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു പ്രതിയെ പിടികൂടുകയായിരുന്നു. സജിയുടെ വീട്ടിലെ നായ ആളെ കണ്ട് ശബ്ദം ഉണ്ടാക്കിയതിനാൽ വീട്ടുകാർ വീടിന് പുറത്തെ ലൈറ്റ് തെളിയിച്ചപ്പോൾ മോഷ്ടാവ് രക്ഷപെട്ടു. ഇരുചക്രവാനനത്തിലാണ് മോഷ്ടാവ് എത്തിയതെന്ന് വീട്ടുകാർ പറയുന്നത്. ക്ഷേത്രത്തിൽ മണ്ഡല ചിറപ്പ് നടന്നു വരുന്നതിനാൽ ആണ് കുറച്ച് സ്വർണ്ണ ഓഫീസിൽ സൂക്ഷിച്ചിരുന്നത്. ബാക്കി സ്വർണ്ണം ബാങ്ക് ലോക്കറിൽ ആണ്. ലോക്കറിലെ സ്വർണ്ണം ഇന്ന് ക്ഷേത്രത്തിൽ എത്തിക്കാനായിരുന്നു. അതെ സമയം ക്ഷേത്രത്തിൽ അഞ്ചോളം കാമറകൾ ഉണ്ടെങ്കിലും 2 ദിവസമായുള്ള കാമറകൾ പ്രവർത്തനരഹിതമാണ്.
പ്രതിയായ രാമചന്ദ്രൻ മുന്നേ മലയിൻകീഴ് ഭാഗത്ത് വടക്കയ്‌ക്കു താമസിച്ചു വന്നിരുന്നു. തിങ്കളാഴ്ച്ച പുളിങ്കോട് ക്ഷേത്രത്തിൽ മകയിരം പൂജക്ക് നടത്തിയ ഭക്ഷണ വിതരണത്തിൽ എത്തി പ്രതി ഭക്ഷണം കഴിച്ച ശേഷം ക്ഷേത്രത്തിലെ വിവരങ്ങൾ മനസിലാക്കിയിരുന്നു. ഇതിനു ശേഷമാണു മോഷണം നടത്തിയത് എന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. നേർച്ചയുടെ പിടിപ്പണവും സ്വർണ്ണം ഇരുന്ന ഡപ്പികളും താലക്കോൽ മുതലായവ ക്ഷേത്രത്തിന് സമീപം ഉള്ള വാഴത്തോട്ടം ഉപേക്ഷിച്ചത് തെളിവെടുപ്പിനിടെ പ്രതി പോലീസിന് കാട്ടികൊടുത്തു.
വൈകുന്നേരം നാലു മണിക്ക് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്. ക്ഷേത്രത്തിലെ തെളിവെടുപ്പിന് ശേഷം പ്രതിയെ സമീപത്തെ സജിയുടെ വീട്ടിലും എത്തിച്ച് തെളിവെടുത്തു. വിരലടയാള വിദഗ്ദർ പരിശോധനക്ക് എത്തും എന്നും പോലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.