പാലാ;പൊതുജനങ്ങളെ വലച്ച് വികസന മുരടിപ്പിന്റെയും ആലഭാവത്തിന്റെയും അനാസ്ഥയുടെയും നേർ ചിത്രമായി മൂന്നിലവ് ടേക് എ ബ്രേക് വഴിയിടം പദ്ധതി,
മൂന്നിലവ് ടൗണിൽ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി പണി കഴിപ്പിച്ച വഴിയിടം പദ്ധതി ഇനിയും പൊതുജനങ്ങൾക്കായ് തുറന്നു കൊടുക്കാത്തത് മൂന്നിലവ് പഞ്ചായത്ത് ഭരണ സമിതിയുടെ കഴിവ് കേടും അലംഭാവവുമാണെന്ന് ബിജെപി മൂന്നിലവ് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു,
അടിക്കടിയുള്ള ഭരണമാറ്റവും പഞ്ചായത്ത് ഭരണ സമിതിയിലെ കാലുവാരലും കൊണ്ട് അപൂർണ്ണമായി കിടക്കുന്ന നിരവധി വികസന പ്രവർത്തനങ്ങൾ മൂന്നിലവ് പഞ്ചായത്തിൽ ഉണ്ടെന്ന് ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാർ ആരോപിച്ചു,
ഇല്ലിക്കക്കല്ല് അയ്യൻപറ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് നിരവധി സഞ്ചാരികൾ എത്തുന്ന പാതയിൽ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കി പൊതു ജനങ്ങൾക്ക് തുറന്നു കൊടുക്കാത്തത് സഞ്ചാരികളോടും മൂന്നിലവ് നിവാസികളോടുമുള്ള വെല്ലുവിളിയാണെന്ന് ബിജെപി ഭരണങ്ങാനം മണ്ഡലം ജനറൽ സെക്രട്ടറി സതീഷ് കെ ബി കുറ്റപ്പെടുത്തി,
പഞ്ചായത്തിന്റെ ഉദാസീന നടപടിക്കെതിരെ ഇന്ന് മൂന്നുമണിക്ക് മൂന്നിലവ് ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതീകാത്മക വഴിയിടമൊരുക്കി പ്രതിഷേധിക്കുമെന്നും നേതാക്കൾ അറിയിച്ചു,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.