മനാമ : ബഹ്റൈന്റെ സാമ്പത്തിക, വ്യവസായ മേഖലയ്ക്കു പുതിയ ദിശാബോധം നൽകിയ വ്യവസായ പ്രമുഖൻ ഫറൂഖ് യൂസഫ് അൽമൊയായദ് (80) അന്തരിച്ചു.
വൈ.കെ. അൽമൊയായദ് ആൻഡ് സൺസ്, അൽ മൊയായദ് പ്രോപ്പർട്ടീസ്, നാഷനൽ ബാങ്ക് ഓഫ് ബഹ്റൈൻ, ബഹ്റൈൻ ഡ്യൂട്ടി ഫ്രീ, ഗൾഫ് ഹോട്ടൽസ് ഗ്രൂപ്പ്, ബഹ്റൈൻ നാഷനൽ ഹോൾഡിങ്സ്, അഹ്‌ലിയ യൂണിവേഴ്സിറ്റി, നാഷനൽ ഫിനാൻസ് ഹൗസ്, അൽ വസത് പബ്ലിഷിങ് ആൻഡ് ഡിസ്ട്രിബ്യൂഷൻ എന്നീ സ്ഥാപനങ്ങളുടെ ചെയർമാനായിരുന്നു.പിതാവ് തുടങ്ങിവച്ച വ്യവസായ സംരംഭങ്ങൾ വളർത്തുകയും വിപുലപ്പെടുത്തുകയും ചെയ്ത ഫറൂഖ് മലയാളികൾ അടക്കം ആയിരക്കണക്കിന് പ്രവാസികൾക്ക് ജോലി നൽകി.മുത്ത് വ്യാപാരമായിരുന്നു കുടുംബത്തിന്റെ ആദ്യ ബിസിനസ്. വൻജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കാരം നടത്തി.ഫറൂഖ് യൂസഫ് അൽമൊയായദ് അന്തരിച്ചു; വിടവാങ്ങിയത് മലയാളികൾ അടക്കം ആയിരങ്ങൾക്ക് ജോലി നൽകിയ വ്യവസായി
0
ബുധനാഴ്ച, നവംബർ 27, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.