മല്ലപ്പള്ളി: മലങ്കര മാർത്തോമ്മാ സുറിയാനി സഭ കോട്ടയം -കൊച്ചി ഭദ്രാസന പരിസ്ഥിതി സബ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 30/10/2024ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ പറയത്താനം ആശാ നിലയത്തിൽ വച്ച് പരിസ്ഥിതി സെമിനാർ സംഘടിപ്പിക്കുന്നു.
പരിസ്ഥിതിയും സംസ്കരണ മാർഗങ്ങളും എന്ന വിഷയത്തിലുള്ള സെമിനാറിൻ്റെ ഉദ്ഘാടനം കോട്ടയം -കൊച്ചി ഭദ്രാസന വികാരി ജനറൽ വെരി റവ മാത്യു ജോൺ നിർവഹിക്കും . ഭദ്രാസന സെക്രട്ടറി റവ: അലക്സ് എബ്രഹാം അധ്യക്ഷത വഹിക്കും, ഡോ: വിനോദ് മാത്യു (കാർഡ് കൃഷി വിജ്ഞാന കേന്ദ്രം)വിഷയാവതരണം നടത്തും.
മാർത്തോമ്മ സഭ പരിസ്ഥിതി കമ്മീഷൻ ജനറൽ റവ ഡോ വി എം മാത്യു,റവ ഡോ കോശി പി വർഗീസ്,റവ ജോജി തോമസ്,റവ ആൽവിൻ അൽക്സാണ്ടർ, കോട്ടയം -കൊച്ചി പരിസ്ഥിതി സബ് കമ്മറ്റി ഭദ്രവീനർ ബർലി കുര്യൻ തോമസ്,ലിജി ജോജി, എബ്രഹാം വർഗീസ് എന്നിവർ നേതൃത്വം നൽകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.