രാഹുൽ മാങ്കൂട്ടത്തിൽ അടിമുടി വ്യാജൻ; യൂത്ത് മുൻ ജനറൽ സെക്രട്ടറി ഇ കെ ഷാനിബ്

പാലക്കാട്: എല്ലാ അർത്ഥത്തിലും വ്യാജനായ വ്യക്തി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂറ്റത്തിലെന്ന് യൂത്ത് മുൻ ജനറൽ സെക്രട്ടറി ഇ.കെ. ഷാനിബ്.

അദ്ദേഹം ഇതുവരെ ഐ.ടി റിട്ടേൺസ് ഫയൽ ചെയ്തിട്ടില്ല. അദ്ദേഹം പരസ്യമായി കള്ളംപറഞ്ഞുവെന്നും ഷാനിബ് ആരോപിച്ചു. 'ഇവിടെ എല്ലാ അർത്ഥത്തിലും വ്യാജനായ ആളാണ് പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി. ആദ്യം യൂത്ത് തിരഞ്ഞെടുപ്പിൽ വ്യാജ ഐ.ഡി. കാർഡുണ്ടാക്കി. അതുപോലെ, നിരന്തരം കള്ളങ്ങൾ പറഞ്ഞു. വ്യാജമായ സത്യവാങ്മൂലം കൊടുത്തുകൊണ്ടാണ് അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

നാല് കച്ചവടസ്ഥാപനങ്ങളുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു . ഒരു ബാർബർ ഷാപ്പ്, വസ്ത്രക്കട, മിൽമ ഷോപ്പ് തുടങ്ങിയ വരുമാനമാർഗങ്ങൾ അദ്ദേഹത്തിനുണ്ട്. എന്നാൽ, നികുതി അടച്ചതായി സത്യവാങ്മൂലത്തിൽ പറയുന്നില്ല. ലക്ഷങ്ങൾ വരുമാനമുള്ള സ്ഥാനാർത്ഥി ഇതുവരെ ഐ.ടി. റിട്ടേൺസ് ഫയൽ ചെയ്തിട്ടില്ല. അതേസമയം, ഐ.ടി. റിട്ടേൺസ് ഫയൽ ചെയ്തതായി രാഹുൽ തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്. 

ഇങ്ങനെ നുണ പറയുന്ന വ്യാജനായൊരു യു.ഡി.എഫിൻ്റെ സ്ഥാനാർത്ഥി മത്സരിക്കുന്നു. അതിനുള്ള ഒരു തെളിവുകൂടെ പുറത്തുവരുന്നു", ഷാനിബ് ആരോപിച്ചു. കഴിഞ്ഞ ദിവസം പി. സരിനെതിരേ വ്യാജവോട്ട് ചേർത്തുവെന്ന തരംതാണ ആരോപണം പ്രതിപക്ഷ നേതാവ് ഉന്നയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !