ആന്ധ്രാ;ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവേകി ആന്ധ്രാപ്രദേശ് സർക്കാർ,വിജയവാഡയിലെ ദുർഗ്ഗാ ക്ഷേത്രം സന്ദർശിക്കുന്ന ഭക്തർക്ക് ശ്രീശൈലം- മല്ലണ്ണദേവസ്ഥാനത്തും വേഗത്തിൽ ദർശനം നടത്തുന്നതിന് ഇരു സ്ഥലങ്ങൾക്കുമിടയിൽ ജലവിമാന സർവീസ് ആരംഭിക്കുന്നു.
സംസ്ഥാനത്ത് ആദ്യമായാണ് ജല വിമാന സർവ്വീസ് ആരംഭിക്കുന്നതെന്ന് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മാധ്യമങ്ങൾക്ക് നൽകിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.വിജയവാഡ ശ്രീശൈലം സീപ്ലെയിൻ സർവീസ് നവംബർ 9ന് ജനങ്ങൾക്കായ് സമർപ്പിക്കുമെന്നും ചന്ദ്രബാബു മാധ്യമങ്ങളോട് പറഞ്ഞു.ഉദ്ഘാടനത്തിന് മുൻപായി വിജയവാഡ പ്രകാശം ബാരേജിൽ നിന്ന് ശ്രീശൈലത്തിലേക്ക് സീ പ്ലെയിൻ ഓടിച്ചതായും ട്രയൽ റൺ പദ്ധതി വിജയകരമാണെന്നും അധികൃതർ പറഞ്ഞു.
ഡി ഹാവിലാൻഡ് എയർക്രാഫ്റ്റ് കമ്പനിയാണ് ഈ ജലവിമാനം നിർമ്മിച്ചത്. ഇതിന് ആകെ 14 സീറ്റുകളാണുള്ളത്. നവംബർ ഒമ്പതിന് വിജയവാഡയിലെ പുന്നമിഘട്ടിൽ ചന്ദ്രബാബു ഉദ്ഘാടനം ചെയ്യുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.രാജ്യത്ത് ഇതിനകം രണ്ടിടങ്ങളിൽ സീ പ്ലെയിൻ സർവീസ് ആരംഭിച്ചിട്ടുണ്ട്. ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് പുറമെ ഗുജറാത്തിലും ജലവിമാന സർവീസുകൾ ആരംഭിച്ചിട്ടുണ്ട്.
രാജ്യത്തെ ആദ്യത്തെ ജലവിമാന സർവീസ് ഗുജറാത്തിലാണ് ആരംഭിച്ചത്. 2020 നവംബറിൽ കെവാഡിയയിലെ സർദാർ വല്ലഭായ് പട്ടേൽ യൂണിറ്റി പ്രതിമയ്ക്കും അഹമ്മദാബാദിലെ സബർമതി റിവർ ഫ്രണ്ടിനും ഇടയിലുള്ള ജലവിമാന സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.