കൽപറ്റ: രാത്രിയാത്ര നിരോധനത്തിന് പരിഹാരം കാണാൻ കർണാടക സർക്കാർ കഴിയുന്നതെല്ലാം ചെയ്യുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ.
പടിഞ്ഞാറത്തറയിൽ നടന്ന യു ഡി എഫ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശിവകുമാർ. രണ്ട് ദിവസം മുമ്പ് പ്രിയങ്ക ഗാന്ധി ഫോണിൽ വിളിച്ചിരുന്നു രാത്രിയാത്ര നിരോധനത്തെ കുറിച്ച് സംസാരിക്കാൻ കർണാടകയിൽ വരുമെന്ന് പറഞ്ഞിരുന്നതായും ശിവകുമാർ പറഞ്ഞു. കർണാടകയിൽ വന്ന് നേരിൽ കണ്ട് സംസാരിക്കുന്ന പ്രിയങ്ക ഗാന്ധിയെ സ്വാഗതം ചെയ്തിരുന്ന രാത്രിയാത്ര നിരോധനം യാത്രക്കാരും കർണാടകയിൽ പഠിക്കുന്ന വിദ്യാർത്ഥികളും ദുരിതം അനുഭവിക്കുന്നുണ്ടെന്നും ഇത് ശാശ്വത പരിഹാരം കാണണമെന്നും പ്രിയങ്ക ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രിയങ്ക എം പിയായി ശേഷം അവരുടെ സന്ധ്യയിൽ കേരള - കർണാടക മുഖ്യമന്ത്രിമാർ ഇത് ചർച്ച ചെയ്യും. ആ ചർച്ചയിൽ നിങ്ങളെ നിരാശരാകാത്ത നല്ല ഫലം നമുക്ക് പ്രതീക്ഷിക്കാം എന്നും ശിവകുമാർ വ്യക്തമാക്കി. പ്രിയങ്കയുടെ വിജയം വയനാടിൻ്റെ, രാജ്യത്തിൻറേത് കൂടിയെന്നും ആ വിജയം വയനാടുകാർക്ക് ഏറെ ഭാഗ്യം ചെയ്തവരാണെന്നും ഏറെ പ്രതിസന്ധികളുണ്ടായപ്പോഴും വയനാട്ടുകാർക്ക് മറക്കാൻ രാഹുൽഗാന്ധി തയ്യാറായിരുന്നില്ലെന്നും വയനാട്ടുകാർക്ക് രണ്ട് എം പിമാരാണെന്നും രാഹുൽ പറഞ്ഞതായും ശിവകുമാർ പറഞ്ഞു.
പാർലമെൻ്റിൽ നിന്നും രാഹുൽ ഗാന്ധിയെ പുറത്താക്കുന്നതിന് വേണ്ടി ഏറെ ശ്രമങ്ങൾ നടത്തിയപ്പോഴും രാഷ്ട്രീയത്തിനധീതമായി കേരളത്തിലെ മുഴുവൻ ജനങ്ങളും രാഹുലിനൊപ്പം നിന്നത് ഏറെ അഭിമാനത്തോടെയാണ് ഓർക്കുന്നത് . ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുന്ന മോദി സർക്കാരിനോട് ജനങ്ങൾ വിയോജിക്കുമ്പോൾ സമാനരീതിയിലുള്ള ഭരണമാണ് കേരളത്തിൽ എൽ ഡി രാജ്യത്തെയും സി പി എമ്മും നടത്തുന്നതെന്ന് ശിവ കുമാർ പറഞ്ഞു. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഇതിനുള്ള മറുപടിയായിരിക്കും.
വാഗ്ദാനങ്ങൾ മാത്രം നൽകി ജനങ്ങളെ വഞ്ചിക്കുന്നവരാണ് കേന്ദ്രവും കേരളവും ഭരിക്കുന്നത്. ഉരുൾ പൊട്ടലുണ്ടായതിന് ശേഷം കഷ്ടപ്പെടുന്നവരെ സഹായിക്കാനായി കേന്ദ്രവും കേരളവും പല പ്രഖ്യാപനങ്ങളും നടത്തി. എന്നാൽ ഒന്നും നടപ്പാക്കിയില്ല. കോൺഗ്രസും മുസ്ലിം ലീഗും കർണാടകയും പ്രഖ്യാപിച്ച നൂറുവീതം വീടുകളുടെ നിർമ്മാണത്തിനുള്ള നടപടികൾ ആരംഭിച്ചപ്പോഴും കേരളം നൽകാമെന്ന് പറഞ്ഞപ്പോൾ വീടിനുള്ള സ്ഥലവും കണ്ടെത്താൻ കഴിയാത്തത് ഭരണത്തിൻ്റെ പിടിപ്പുകേടാണെന്നും ശിവകുമാർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.