'' പകലരുത്, പലതരുത്, പതിവരുത്,പതറരുത്,..മദ്യപിച്ചു വാഹനമോടിച്ച മലയാളിക്ക് അയർലണ്ടിൽകിട്ടിയത് വമ്പൻ പണി ''

അയർലണ്ട്; മദ്യപാനം ബുദ്ധിശക്തിയും ഓർമശക്തിയും നശിപ്പിക്കുക മാത്രമല്ല അയർലണ്ടിൽ ജയിൽ ശിക്ഷകൂടി വിളിച്ചു വരുത്തും,മദ്യപിച്ച് അമിത വേഗതയിൽ വാഹനമോടിച്ച് യുവതികളെ അപകടപ്പെടുത്തിയ കേസിൽ മലയാളിക്ക് രണ്ടര വർഷത്തെ ജയിൽ ശിക്ഷ വിധിച്ച് ഐറിഷ് കോടതി, 2023 ഏപ്രില്‍ 9 ന് കൗണ്ടി ലോംഗ്ഫോര്‍ഡിലെ ബാലിമഹോണില്‍ വെച്ചാണ് അപകടം സംഭവിച്ചത്.

2023 ഏപ്രിലിൽ ലോങ്‌ഫോർഡിൽ കൗണ്ടിയിൽ നടന്ന അപകടത്തെത്തുടർന്ന് രണ്ട് യുവതികൾക്ക് ഗുരുതരമായി പരിക്കേൽപ്പിച്ച അപകടകരമായ ഡ്രൈവിംഗ് കുറ്റത്തിന് മൂന്ന് കുട്ടികളുടെ പിതാവ് കുറ്റം സമ്മതിച്ചതിനെത്തുടർന്ന് ജെയ്‌സൺ കുര്യൻ രണ്ടര വർഷത്തേക്ക് ജയിലിലായി.

അയർലണ്ട് റോസ്‌കോമണിലെ ബാലിലീഗില്‍ ബാലിക്ലെയര്‍ കോര്‍ട്ടിലെ താമസക്കാരനായ നാല്‍പ്പത്തിയാറുകാരനായ ജെയ്സണ്‍ കുര്യനെയാണ് കോടതി ജയിൽ ശിക്ഷ വിധിച്ചത്,ജോലി കഴിഞ്ഞു താമസ സ്ഥലത്തേക്ക് പോകും വഴിയാണ് യുവതികൾ സഞ്ചരിച്ച വാഹനവുമായി ജെയ്സന്റെ വാഹനം കൂട്ടി ഇടിക്കുന്നത്,സംഭവത്തെ തുടർന്ന് നിയമ നടപടികൾ നേരിട്ട മലയാളി ഒടുവിൽ കുറ്റം സമ്മതിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം, മള്‍ട്ടിഫാര്‍ണ്‍ഹാമിലെ സ്വകാര്യ ചടങ്ങിലും, മുള്ളിംഗറിലെ മലയാളികള്‍ സംഘടിപ്പിച്ച മറ്റൊരു പൊതു ചടങ്ങിലും ഭക്ഷണം വിളമ്പിയ കുര്യന്‍ തന്റെ വി.ഡബ്ല്യു കാഡി വാനില്‍ ”കേറ്ററിംഗ് ഉപകരണങ്ങളുമായി” വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.

മുള്ളിംഗറില്‍ നിന്നും വീട്ടിലേക്ക് പോകുന്നതിന് മുമ്പ് കുര്യന്‍ വൈനും വിസ്‌കിയും കഴിച്ചിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു. ലോംഗ്ഫോര്‍ഡില്‍ നിന്നും വന്ന യുവതികള്‍ അടങ്ങിയ സംഘം അവരുടെ ബാലിമഹോണിലെ വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ പുലര്‍ച്ചെ മൂന്ന് മണിയോടെ R392 ലാണ് അപകടം സംഭവിച്ചത്. തുടർന്ന് അപകടത്തിൽ പരിക്കേറ്റവരെ പിന്നീട് തുല്ലാമോറിലെ മിഡ്ലാന്‍ഡ് റീജിയണല്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നു, മിസ് ഫോക്സ് എന്ന യുവതിയെ ഡബ്ലിനിലെ ബ്യൂമോണ്ട് ഹോസ്പിറ്റലിലേക്ക് മാറ്റി, അവിടെ അവരെ മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് വിധേയയാക്കേണ്ടി വന്നു.


കുര്യനായി  റോഡ് സൈഡ് ബ്രെത്ത് ടെസ്റ്റ് നടത്തിയപ്പോള്‍ 100 മില്ലി ശ്വാസത്തില്‍ 48 മില്ലിഗ്രാം ആല്‍ക്കഹോള്‍ റീഡിംഗ് ആണ് കണ്ടെത്തിയത്. അയര്‍ലണ്ടില്‍ വാഹനമോടിക്കാനുള്ള നിയമപരമായ പരിധിയേക്കാള്‍ രണ്ട് മടങ്ങ് കൂടുതലായിരുന്നു അത്. എതിര്‍ ഭാഗത്ത് നിന്നെത്തിയ വാഹനത്തിന്റെ ഹെഡ്ലൈറ്റില്‍ നിന്നുള്ള കൂടിയ പ്രകാശം തന്റെ കാഴ്ചയെ തകരാറിലാക്കിയെന്ന് ജെയ്സണ്‍ അവകാശപ്പെട്ടെങ്കിലും കോടതി ജെയ്സന്റെ വാദം തള്ളിക്കളഞ്ഞു. തുടർന്നാണ് രണ്ടര വർഷത്തേക്ക് ജയിൽ ശിക്ഷ വിധിച്ചത്.

കുര്യൻ എഴുതിയ മൂന്ന് ക്ഷമാപണ കത്തുകളും കോടതിയിൽ കൈമാറി, മൂന്ന് സ്ത്രീകളും സ്വീകരിക്കാൻ തയ്യാറല്ലെന്ന് കോടതി വ്യക്തമാക്കി.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോയിലെ ജനങ്ങളുടെ പ്രതികരണം | Kalamkaval l Mammootty | Theatre Response

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !