പാർട്ടിയാണ് പ്രധാനം; പാർട്ടി നിർദ്ദേശം കിട്ടിയാൽ പാലക്കാട് എത്തും;ചാണ്ടി ഉമ്മൻ എംഎൽഎ

വയനാട് : വിവാദങ്ങൾക്കപ്പുറം പാർട്ടിയാണ് പ്രധാനമെന്ന് ചാണ്ടി ഉമ്മൻ എം എൽ എ.

പാർട്ടി എപ്പോൾ പറഞ്ഞാലും പാലക്കാടെത്തുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പാലക്കാട് രാഹുൽ മാങ്കൂറ്റത്തിലിൻ്റെ പ്രചാരണത്തിൽ നിന്നും ചാണ്ടി ഉമ്മൻ വിട്ടു നിൽക്കുന്നതായി അഭ്യൂഹം ഉയർന്നിരുന്നു.അത് കൊണ്ടാണ് വയനാട് പ്രചാരണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി ആവശ്യപ്പെടുന്നതിന് അനുസരിച്ചാണ് പ്രചാരണത്തിന് എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. എൻ്റെ ജീവിതം പാർട്ടിക്ക് സമർപ്പിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.പാർട്ടി തീരുമാനം എടുത്താൽ പാർട്ടിക്കൊപ്പം തന്നെ നിൽക്കും. രാഹുലുമായി അടുത്ത ബന്ധമാണ് ഉള്ളതെന്നും സഹോദര തുല്യനാണ് രാഹുലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ സ്ഥാനാർത്ഥിയെന്ന നിലയിൽ ഏറ്റവും അനുയോജ്യനാണെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. 

ബാക്കിയുള്ള പ്രാചരണങ്ങൾ ദുർവ്യാഖ്യാനങ്ങളാണെന്നും വെറുതെ വിവാദം ഉണ്ടാകണമെന്നും അദ്ദേഹം പ്രതികരിച്ചു. ഇടത് മുന്നണി രാഹുലിനെ ആക്രമിക്കുന്ന കാഴ്ചയാണ് നമ്മൾ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ വരെ വയനാട് പ്രചരണം എന്നും ഇന്നും നാളെയും ചേലക്കരയിൽ പ്രചരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !