കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ മെസ്സില്‍ വിതരണം ചെയ്ത അച്ചാറില്‍ ചത്ത പല്ലി; വിദ്യാര്‍ത്ഥികള്‍ പോലീസിനും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കി

തിരുവനന്തപുരം: കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ മെസ്സില്‍ വിതരണം ചെയ്ത അച്ചാറില്‍ ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി. ഉച്ചയ്ക്ക് ചോറിന്റെ ഒപ്പം വിതരണം ചെയ്ത അച്ചാറിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ പോലീസിനും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കി.

നേരത്തെയും ചോറില്‍ നിന്നും പുഴുവിനെയും പാറ്റയെയും കണ്ടെത്തിയിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പരാതി നല്‍കിയിട്ടും പരിഹാരമുണ്ടായില്ലെന്നും ആക്ഷേപമുണ്ട്. സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയില്‍ പ്രതിഷേധിച്ചു.

വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് പിന്നാലെ സര്‍വകലാശാല മെസ്സ് താല്‍ക്കാലികമായി അടച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നും നാളെയും പകരം ഭക്ഷണ സംവിധാനം ഒരുക്കുമെന്ന് സര്‍വകലാശാല അറിയിച്ചു. അതേസമയം വിഷയത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !