തൊടുപുഴ: അപകടക്കെണിയായി തൊടുപുഴ-പാലാ റോഡ്. പുനലൂര്‍ -മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ ഈ റൂട്ടില്‍ വാഹനങ്ങളുടെ അമിതവേഗവും റോഡിലെ വളവുകളും ആണ് ഇതുവഴി സഞ്ചരിക്കുന്ന വാഹനങ്ങളെ അപകടത്തിലാക്കുന്നത്. കഴിഞ്ഞ ദിവസം നെല്ലാപ്പാറ വളവില്‍ നിയന്ത്രണംവിട്ട തടി ലോറി തലകീഴായി മറിഞ്ഞിരുന്നു.
ഇന്നലെ രാവിലെ കരിങ്കുന്നം ജംഗ്ഷനില്‍ അമിത വേഗത്തിലെത്തിയ കാറുകള്‍ കൂട്ടിയിടിച്ചിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ടു കാറുകള്‍ക്കും സാരമായ കേടുപാടു സംഭവിച്ചു. അപകടം പതിവായ നെല്ലാപ്പാറ വളവ് നെല്ലാപ്പാറ കുരിശുപള്ളി വളവിലാണ് അപകടം പതിയിരിക്കുന്നത്. ബുധനാഴ്ച രാത്രിയാണ് തടി കയറ്റി വന്ന ട്രക്ക് വളവില്‍ തലകീഴായി മറിഞ്ഞത്. കുത്തനെയുള്ള വളവ് തിരിയുന്നതിനിടെ തടി കയറ്റിയ പ്ലാറ്റ്ഫോം കാബിനില്‍നിന്നു വേര്‍പ്പെടുകയായിരുന്നു.
അപകടത്തില്‍ ഡ്രൈവര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. മാസങ്ങള്‍ക്കു മുന്‍പ് ഇതേ സ്ഥലത്ത് ലോഡുമായി വളവു തിരിയുന്നതിനിടെ ലോറി തലകീഴായി മറിഞ്ഞിരുന്നു. കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെ ഇവിടെ അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ ഒട്ടേറെയാണ്. ഇറക്കവും കൊടും വളവുമായതിനാല്‍ പലപ്പോഴും വാഹനങ്ങളുടെ നിയന്ത്രണം നഷ്ടമാകുന്നതാണ് അപകടങ്ങള്‍ക്ക് വഴി വയ്ക്കുന്നത്.
നിര്‍മാണത്തില്‍ അപാകത റോഡ് നിര്‍മാണത്തിലെ അപാകതയാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കെഎസ്ടിപിയാണ് ആധുനിക നിലവാരത്തില്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. പല ഭാഗത്തും നിരപ്പായ ഭാഗങ്ങളുമുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ അമിത വേഗത്തില്‍ പായുന്ന വാഹനങ്ങളും അപകടത്തില്‍പ്പെടുന്നുണ്ട്. തൊടുപുഴ ഭാഗത്തുനിന്നും പാലാ ഭാഗത്തുനിന്നും കാറുകളാണ് ഇന്നലെ കരിങ്കുന്നം ടൗണില്‍ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഒരു കാറിന്റെ എയര്‍ബാഗും പൊട്ടി.
നെല്ലാപ്പാറയില്‍ അപകടം പതിവായതോടെ പൊതുമരാമത്ത് വിഭാഗവും മോട്ടോര്‍ വാഹന വകുപ്പും ഇവിടെ പരിശോധന നടത്തിയിരുന്നു. അപകടം കുറയ്ക്കാനുള്ള സാധ്യതകള്‍ പഠിക്കാനായിരുന്നു പരിശോധന. എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ യാതൊരു നടപടിയും ഉണ്ടായില്ല. ഇതിനിടെ നെല്ലാപ്പാറ വളവില്‍ കുഴികളും രൂപപ്പെട്ടിട്ടുണ്ട്.
എന്നാല്‍ പൊതുരാമത്ത് വകുപ്പോ കെഎസ്ടിപിയോ കുഴികള്‍ അടയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. റോഡിലെ കുഴികള്‍ അടയ്ക്കാനുള്ള ടൈലുകള്‍ സമീപത്ത് ഇറക്കിയിട്ടുണ്ടെങ്കിലും നിര്‍മാണം നടത്തിയിട്ടില്ല. ടൈലുകള്‍ ഇപ്പോള്‍ പാതയോരത്ത് കാടു മൂടി കിടക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.