ഡബ്ലിൻ: അയർലണ്ട് ഡബ്ലിനിൽ വർഷങ്ങളായി കുടുംബത്തോടൊപ്പം താമസിച്ചുവന്ന കോതമംഗലം സ്വദേശി ഷാലറ്റ് ബേബി (51) കൊച്ചുപുരയ്ക്കൽ അല്പ്പ സമയം മുൻപ് മരണത്തിനു കീഴടങ്ങി. ഡബ്ലിനിലെ പ്രസിദ്ധമായ റോയൽ കാറ്റേഴ്‌സിന്റെ സ്ഥാപക ഡയറക്ടർമാരിൽ ഒരാളായിരുന്നു ഷാലറ്റ്.
ഷാർലറ്റ് അയർലണ്ടിൽ HSE ഗവെർമെൻറ് സർവിസിൽ ഹെൽത്ത് കെയർ ജീവനക്കാരനായിരുന്നു. ഭാര്യ സീമ ഷാലറ്റ് അയർലണ്ടിൽ HSE ഗവെർമെൻറ് സർവിസിൽ നഴ്‌സായി ജോലിചെയ്യുന്നു, ഇവർക്ക് രണ്ടു മക്കൾ ആണ് ഉള്ളത്, സാന്ദ്ര ഷാലറ്റ്, ഡേവിഡ് ഷാലറ്റ്.
ഡബ്ലിനില്‍ ഷാലറ്റ് ബേബിയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം നാളെ ഡബ്ലിനില്‍ ഒരുക്കിയിട്ടുണ്ട്, റാത്ത് ഫര്‍ണാമിലെ സെന്റ് മേരീസ് കോളജ് കാമ്പസിലുള്ള ഡബ്ലിന്‍ സെന്റ് ശ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നാളെ (ഞായര്‍ ) ഉച്ചയ്ക്ക് 1 മുതല്‍ 3 വരെ പരേതന്റെ ഭൗതീകശരീരം പൊതുദര്‍ശനത്തിന് വെയ്ക്കും, സംസ്‌കാരം പിന്നീട് ജന്മനാട്ടില്‍
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.